AUTO
റേഞ്ച് 650 കി.മീ വരെ; ഹോണ്ടയുടെ ഇലക്ട്രിക് എസ്‍യുവി ഡിസംബർ ആദ്യം

ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി സീറോ ആല്‍ഫയുടെ പ്രൊഡക്ഷന്‍ പതിപ്പ് ഡിസംബര്‍ രണ്ടിന് പുറത്തിറങ്ങും. കഴിഞ്ഞ ഒക്ടോബറിലാണ് ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡല്‍ ഹോണ്ട പ്രദര്‍ശിപ്പിച്ചത്. രാജസ്ഥാനിലെ തപുകര ഫാക്ടറിയില്‍ നിര്‍മിക്കുന്ന വാഹനത്തിന്റെ പേര് ഹോണ്ട ഉടന്‍ പ്രഖ്യാപിക്കും. ഇന്ത്യയിലെ മഹീന്ദ്ര ബിഇ 6, ഹ്യുണ്ടേയ് ക്രേറ്റ ഇലക്ട്രിക്, മാരുതി സുസുക്കി ഇ വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ എബെല്ല, ടാറ്റ സിയേറ ഇവി എന്നിവയുമായിട്ടാവും ഹോണ്ടയുടെ ഇവി മത്സരിക്കുക.ഇന്ത്യയിലെ ഇവി വിപണിയില്‍ ഡ്രൈവിങ് റേഞ്ച്, ആധുനിക ഫീച്ചറുകള്‍, കാബിന്‍ സൗകര്യം, ചാര്‍ജിങ് സവിശേഷതകള്‍ എന്നിവയിലെല്ലാം കടുത്ത മത്സരമാണ് നടക്കുന്നത്. മഹീന്ദ്ര പെര്‍ഫോമെന്‍സിനും ലുക്കിനും ഫീച്ചറുകള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ ഹ്യുണ്ടേയ്, ടാറ്റ, മാരുതി സുസുക്കി എന്നിവര്‍ കുടുംബങ്ങള്‍ക്ക് ഇണങ്ങുന്ന ഇവികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.ഹോണ്ട ഇലക്ട്രിക് എസ്‌യുവിയുടെ ബാറ്ററി വിവരങ്ങളും റേഞ്ചും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അപ്പോഴും രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകള്‍ക്കാണ് കൂടുതല്‍ സാധ്യത. രണ്ടും എല്‍എഫ്പി ബാറ്ററി സാങ്കേതികവിദ്യയിലായിരിക്കും. ബാറ്ററി ശേഷി 65kWh മുതല്‍ 75kWh വരെയാവാനാണ് സാധ്യത. ഒരു ചാർജിൽ 400 മുതൽ 650 കിലോമീറ്റർ വരെ പുതിയ എസ്‍യുവി സഞ്ചരിക്കുമെന്നാണ് പ്രതീക്ഷ. തുടക്കത്തില്‍ സിംഗിള്‍ മോട്ടോറും ഫ്രണ്ട് വീല്‍ ഡ്രൈവ് സംവിധാനവുമായിരിക്കും ഈ വാഹനത്തിലുണ്ടാവുക.
Sports ⏭️




