NEWS

പിണറായി വിജയന് ഇന്ന് നിർണായകം, അപ്പീൽ സുപ്രീംകോടതി പരിഗണിക്കും

പിണറായി വിജയൻ

ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇന്ന് നിർണായകം. പിണറായി വിജയൻ, ​മകൾ ടി. വീണ,മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച അപ്പീലുകൾ സുപ്രീം കോടതിയുടെ അവധിക്കാല പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും.

ദസറ അവധിയാണെങ്കിലും കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,​ വി.മോഹന എന്നിവരുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ്യുകയായിരുന്നു. കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് മൂവർക്കുമെതിരെ വിജിലൻസ് കേസെടുക്കാൻ നിർദ്ദേശിച്ചിരുന്നു. ഡിവിഷൻ ബെഞ്ച് അതു ശരിവച്ചു. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകുമോയെന്നത് നിർണായകമാണ്.

ഈ 23ന് ചോദ്യംചെയ്യലിനായി എത്തണമെന്ന് പിണറായിയോട് ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലൻസ് എഫ്.ഐ.ആറും ഇ.ഡിയുടെ ഇ.സി.ഐ.ആറും രജിസ്റ്റ‌ർ ചെയ്‌ത സാഹചര്യത്തിൽ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്ന് പിണറായിയുടെ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

സംരക്ഷണം നൽകിയില്ലെങ്കിൽ 82കാരനായ പിണറായി കസ്റ്റഡിയിലാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പിണറായിയുടെ അടക്കം ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിജിലൻസ് കേസെടുക്കാൻ ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടതോടെ,​ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ച് രൂപീകരിക്കുകയായിരുന്നു. കേരള പൊലീസിന് ഇ.ഡി കൈമാറിയ വിവരങ്ങൾ കേസെടുക്കാൻ മാത്രം പര്യാപ്‌തമല്ലെന്നാണ് അപ്പീലുകളിൽ പറയുന്നത്.

English Summary

Kerala Chief Minister Pinarayi Vijayan, his daughter, and son-in-law face a crucial day as the Supreme Court’s special holiday bench hears their appeals in the “masappadi case.” They are seeking protection from arrest after the Kerala High Court ordered vigilance cases against them. The outcome is significant, especially with ED demanding Vijayan’s questioning.
RELATED TOPICS: PINARAYI VIJAYAN SUPREME COURT, PINARAYI VIJAYAN APPEAL, SUPREME COURT HEARING TODAY, പിണറായി വിജയൻ സുപ്രീംകോടതി, PINARAYI VIJAYAN NEWS TODAY

Read News ⏭️

Back to top button