NEWS
ഷൂട്ടർമാർ തിരഞ്ഞെത്തിയ വിഐപി സൽമാൻ ഖാൻ; വെടിവയ്പ് കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ

മുംബൈ∙ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനു നേരെ വെടിയുതിർത്ത കേസിൽ പിടിയിലായ ഷൂട്ടർമാർ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നത് ബോളിവുഡ് നടൻ സൽമാൻ ഖാനെ. പ്രതികൾ ടൈഗർ ഷ്റോഫിനെയല്ല മറ്റൊരു വിഐപിയെ ലക്ഷ്യമിട്ടാണ് എത്തിയതെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആ വിഐപി സൽമാൻ ഖാനായിരുന്നു എന്ന് മുംബൈ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.മുംബൈയിൽ എത്തിയ പ്രതികൾ ആദ്യം സൽമാൻ ഖാന്റെ താമസസ്ഥലം നിരീക്ഷിച്ചു. എന്നാൽ ഇവിടെ വീടിന് പുറത്ത് പൊലീസ് വിന്യാസം ശക്തമായിരുന്നു. ഇതേതുടർന്ന് പദ്ധതി ഉപേക്ഷിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം. 2024 ൽ സൽമാൻ ഖാന്റെ വീട്ടിൽ വെടിവയ്പ് ഉണ്ടായ ശേഷം മുംബൈ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. വൈ-പ്ലസ് സുരക്ഷയിൽ 24 മണിക്കൂറും വീടിനു ചുറ്റും എപ്പോഴും പൊലീസ് നിരീക്ഷണം ഉണ്ട്. ഇതുകൂടാതെ സൽമാൻ പോകുന്നിടത്തെല്ലാം സായുധരായ പൊലീസുകാരും അനുഗമിച്ചിരുന്നു.
Fashion ⏭️



