AUTO
ഇത് ചാട്ടം, പറക്കൽ വേറെ! ടെസ്ല റോഡ്സ്റ്ററിനെ ട്രോളി അലെഫിന്റെ പറക്കും കാർ

ടെസ്ലയുടെ റോഡ്സ്റ്റർ പ്രദർശിപ്പിച്ചതിന് പിന്നാലെ പറക്കും കാറിന്റെ വിഡിയോ പുറത്തുവിട്ട് അലെഫ് എയറോനോട്ടിക്സ്. കാലിഫോർണിയൻ സ്റ്റാർട്ടപ്പായ അലെഫ് എയറോനോട്ടിക്സ് തങ്ങളുടെ ആയിരാമത്തെ പരീക്ഷണ പറക്കൽ പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് വിഡിയോ പുറത്തുവിട്ടത്. എലോൺ മസ്കിന്റെ ടെസ്ല പുതിയ റോഡ്സ്റ്റർ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ടെസ്ലയെ ട്രോളിക്കൊണ്ടുള്ള അലെഫിന്റെ ഈ വിഡിയോ എത്തിയത്.11 വർഷമായി ഞങ്ങൾ ഇവിടെയുണ്ട്; ടെസ്ലയ്ക്ക് അലെഫിന്റെ സ്വാഗതംപറക്കും കാറുകളുടെ മത്സരത്തിലേക്ക് ടെസ്ലയ്ക്കും ഇലോൺ മസ്കിനും സ്വാഗതം, ഞങ്ങൾ ഇവിടെയെത്തിയിട്ട് 11 വർഷമായി എന്ന കുറിപ്പോടെയാണ് അലെഫ് വിഡിയോ പങ്കുവെച്ചത്. മുൻപ് ടെസ്ലയുടെ സൈബർട്രക്കിന് മുകളിലൂടെ തങ്ങളുടെ പ്രോട്ടോടൈപ്പ് പറത്തി ശ്രദ്ധനേടിയ കമ്പനി, ഇത്തവണ റോഡ്സ്റ്ററിനും മറ്റു വാഹനങ്ങൾക്കും മുകളിലൂടെയാണ് പറന്നുയർന്നത്. ചരിത്രത്തിലെ രണ്ടാമത്തെ പറക്കും കാറായിരിക്കും ടെസ്ലയുടേതെന്നും ആദ്യത്തേത് തങ്ങളുടേതാണെന്നും അലെഫ് അവകാശപ്പെടുന്നു.എങ്ങനെയാണ് അലെഫ് മോഡൽ എ പ്രവർത്തിക്കുന്നത്?റേഞ്ചും പ്രധാന സവിശേഷതകളുംപൂർണ്ണമായും ഇലക്ട്രിക് കരുത്തിൽ പ്രവർത്തിക്കുന്ന ഈ വാഹനത്തിന് റോഡിൽ ഏകദേശം 320 കിലോമീറ്ററും (200 മൈൽ), ആകാശത്ത് പറക്കുമ്പോൾ 177 കിലോമീറ്ററും (110 മൈൽ) റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അപകടസാധ്യതകൾ ഒഴിവാക്കുന്നതിനായി സമ്പൂർണ്ണ വെഹിക്കിൾ ബാലിസ്റ്റിക് പാരഷൂട്ട് സംവിധാനവും ഇതിലുണ്ട്. 2023-ൽ തന്നെ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ പ്രത്യേക എയർവർത്തിനസ് സർട്ടിഫിക്കറ്റ് നേടാൻ അലെഫിന് സാധിച്ചിരുന്നു.
Sports ⏭️




