AUTO

ഇന്ത്യൻ വിപണി പിടിക്കാൻ ടൊയോട്ട: നിരത്തിൽ എത്താനൊരുങ്ങുന്നത് 6 പുതിയ 7 സീറ്റർ കരുത്തന്മാർ


നിലവില്‍ നാലു 7 സീറ്റര്‍ മോഡലുകളാണ് ടൊയോട്ടക്ക് ഇന്ത്യന്‍ വിപണിയിലുള്ളത്. എന്നാല്‍ ഇതിനു പുറമേ രണ്ടു പുതിയ 7 സീറ്റര്‍ വാഹനങ്ങള്‍ കൂടി വിപണിയിലേക്കെത്തിക്കാന്‍ ഒരുങ്ങുകയാണ് ടൊയോട്ട. ഒപ്പം നിലവിലുള്ള നാലു 7 സീറ്ററുകള്‍ക്കും പുത്തന്‍ വകഭേദങ്ങള്‍ കൂടിയെത്തും. ഇന്ത്യന്‍ വാഹന വിപണിയിലേക്കെത്താനൊരുങ്ങി നില്‍ക്കുന്ന ടൊയോട്ടയുടെ പുതിയ 7 സീറ്റര്‍ കാറുകളെക്കുറിച്ച് വിശദമായി അറിയാം. ഇന്നോവ ഹൈക്രോസ് ഫെസ്‌ലിഫ്റ്റ് വെന്റിലേറ്റഡ് പിന്‍ സീറ്റുകള്‍, കൂടുതല്‍ വിപുലമായ അഡാസ് സുരക്ഷാ ഫീച്ചറുകള്‍, ഹെഡ് അപ്പ് ഡിസ്‌പ്ലേ, പവേഡ് കോ ഡ്രൈവര്‍ സീറ്റ് എന്നിവയും പ്രതീക്ഷിക്കാം. നിലവിലുള്ള 168എച്ച്പി കരുത്തും 204എന്‍എം ടോര്‍ക്കും നല്‍കുന്ന 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും, 186എച്ച്പി കരുത്തും 206എന്‍എം ടോര്‍ക്കും നല്‍കുന്ന 2.0 ലീറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനും തുടരും. വിലയില്‍ നേരിയ വര്‍ധനവിന് സാധ്യതയുണ്ട്. അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ 7 സീറ്റര്‍ അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിന്റെ 7 സീറ്റര്‍ പതിപ്പും ടൊയോട്ട ഒരുക്കുന്നുണ്ട്. മൂന്നു നിര സീറ്റുകളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും വിധം നീളം കൂട്ടിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. നിലവിലെ 1.5 ലീറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ്, 1.5 ലീറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനുകള്‍ തുടരും. ഓള്‍ വീല്‍ ഡ്രൈവ് സൗകര്യത്തോടെ എത്തുന്ന അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ 7 സീറ്റര്‍ വിപണിയില്‍ ടാറ്റ സഫാരി, മഹീന്ദ്ര എക്‌സ്‌യുവി 7എക്‌സ്ഒ, ഹ്യുണ്ടേയ് അല്‍കസാര്‍ എന്നിവരോടാവും മത്സരിക്കുക. ഈ വര്‍ഷം അവസാനത്തിലോ 2027 ആദ്യത്തിലോ അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ 7 സീറ്റര്‍ വിപണിയിലെത്തും. പുതുതലമുറ ടൊയോട്ട ഫോര്‍ച്യൂണര്‍ ഉള്ളില്‍ കൂടുതല്‍ വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പൂര്‍ണമായും ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും വാഹനത്തിലുണ്ടാവും. ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളും ടൊയോട്ട ഉള്‍പ്പെടുത്തിയേക്കാം. 2.8 ലീറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍ എന്‍ജിന്‍ തന്നെയാവും കരുത്ത്. ഇതിനു പുറമേ മറ്റൊരു പെട്രോള്‍ പെട്രോള്‍ എന്‍ജിനു കൂടി സാധ്യതയുണ്ടെങ്കിലും സ്ഥിരീകരണമായിട്ടില്ല. കൊറോള ക്രോസ് 7 സീറ്റര്‍ നേരത്തെ ഇന്ത്യയിലുണ്ടായിരുന്ന കൊറോള സെഡാന് പകരമായി കൊറോള ക്രോസ് 7 സീറ്റര്‍കൊണ്ടുവരാനാണ് ടൊയോട്ടയുടെ ശ്രമം. 2028നും 2029നും ഇടയിലാവും ഈ വാഹനം വിപണിയിലെത്തുക. ഇന്നോവ ഹൈക്രോസിന്റെ ടിഎന്‍ജിഎ-സി പ്ലാറ്റ്‌ഫോമാവും കൊറോള ക്രോസിനായും അടിത്തറയാവുക. 2.0 ലീറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ പ്രാദേശികമായി നിര്‍മിക്കുന്നതിലൂടെ വാഹനത്തിന്റെ നിര്‍മാണ ചിലവു കുറക്കാനും പദ്ധതിയുണ്ട്. 


Sports ⏭️

Back to top button