NEWS

കണ്ണൂരുകാരുടെ മനം കവർന്ന് ഹിറ്റായി ഡബിൾ ഡെക്കർ; ദിവസ വരുമാനം ശരാശരി 50,000 രൂപ


കണ്ണൂർ ∙ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് ഹിറ്റായി കഴിഞ്ഞു. ശരാശരി 50,000ത്തിനു മുകളിലാണ് ദിവസ വരുമാനം. 17നു 75000 രൂപയോളം കലക്‌ഷൻ ലഭിച്ചു. കണ്ണൂർ ദസറയുടെ ആഘോഷം പുത്തൻ അനുഭവമാക്കാൻ വേണ്ടിയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചത്. 10 ദിവസത്തേക്ക് മാത്രം താൽക്കാലികമായി കൊണ്ടുവന്ന ബസ് നിലനിർത്തണമെന്ന് മേയർ പി.ഇന്ദിര ആവശ്യപ്പെട്ടിട്ടുണ്ട്.സ്ഥിരം സംവിധാനം എന്ന നിലയിൽ സർവീസ് നടത്തേണ്ട റൂട്ടുകൾ തിരഞ്ഞെടുക്കാൻ കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്. ദസറ നൈറ്റ് റൈഡിന് പ്രചാരം കിട്ടിയ സാഹചര്യത്തിലാണിത്. ദസറ കഴിഞ്ഞാൽ ടൂറിസ്റ്റ് കേന്ദ്രങ്ങളും ബീച്ചുകളും കോട്ടകളുമൊക്കെ കേന്ദ്രീകരിച്ച് യാത്ര നടത്തിയാലോ എന്നാണ് ആലോചന. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമൊക്കെ നൈറ്റ് റൈഡ് വിജയകരമായി നടക്കുന്നുണ്ട്. ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊക്കെ നൈറ്റ് റൈഡ് ഉണ്ട്.


Fashion ⏭️

Back to top button