AUTO
വില 10 ലക്ഷം, ചെറു എസ്‍യുവിയുമായി മഹീന്ദ്ര; വിഷൻ എസ് കൺസെപ്റ്റ് ഉടൻ വിപണിയിൽ

ഇന്ത്യന്‍ വിപണിയില്‍ പുതിയ എസ്‌യുവിയുമായി കൂടുതല്‍ സജീവമാവാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവതരിപ്പിച്ച വിഷന്‍ എസ് കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള പുതിയ സബ് കോംപാക്ട് എസ്‌യുവി ഈ വര്‍ഷം ഡിസംബറില്‍ നിരത്തിലെത്തുമെന്നാണ് കരുതപ്പെടുന്നത്. മഹീന്ദ്രയുടെ പുതിയ എന്‍യു_ഐക്യു പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ഈ വാഹനത്തില്‍ വിവിധതരം എന്‍ജിന്‍ ഓപ്ഷനുകളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഥാര്‍ റോക്‌സിലേതു പോലെ വൃത്താകൃതിയിലുള്ള പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകള്‍, വിശാലമായ ലോവര്‍ എയര്‍ ഡോം, റഫ് ലുക്ക് നല്‍കുന്ന മുന്‍ ബംപര്‍ എന്നിവ ഈ വാഹനത്തിലുണ്ടാവും. ഉയര്‍ന്ന വകഭേദങ്ങളില്‍ തലതിരിഞ്ഞ L രൂപത്തിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകളാവും നല്‍കുക. വശങ്ങളില്‍ ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, ഫ്‌ളഷ് ടൈപ് ഡോര്‍ ഹാന്‍ഡില്‍, പനോരമിക് സണ്‍റൂഫ് എന്നിവയും പ്രതീക്ഷിക്കാം.പിന്നില്‍ ടെയില്‍ ഗേറ്റിലൂടെ കടന്നു പോവുന്ന എല്‍ഇഡി ലൈറ്റ് ബാറുമായി ബന്ധിപ്പിച്ച ലംബമായ എല്‍ഇഡി ടെയില്‍ ലാംപുകളാണ് നല്‍കിയിട്ടുള്ളത്. കൂടാതെ പരമ്പരാഗത എസ് യുവി ലുക്ക് നല്‍കുന്നതിനായി ടെയില്‍ഗേറ്റില്‍ ഘടിപ്പിച്ച സ്‌പെയര്‍ ടയറും ഇതിലുണ്ടാവും. ഇത് ലഗേജ് സ്‌പേസ് വര്‍ധിപ്പിക്കാനും സഹായിക്കും.എക്‌സ്‌യുവി 7എക്‌സ്ഒയില്‍ കണ്ടതിന് സമായനമായ ടു സ്‌പോക് സ്റ്റീറിങ് വീലാണ് മറ്റൊരു സവിശേഷത. കണ്‍സെപ്റ്റ് മോഡലില്‍ നിന്നും കടമെടുത്തപ്രൊട്രൂഡിംങ് എസി വെന്റുകളും ഡാഷ് ബോര്‍ഡിന് മനോഹാരിത പകരുന്നുണ്ട്. കൂടാതെ കണ്‍സെപ്റ്റിലെ ബട്ടണ്‍ ക്രമീകരണങ്ങള്‍ക്ക് പകരം പ്രൊഡക്ഷന്‍ പതിപ്പില്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ ഫങ്ഷനുകള്‍ക്കായി ഫിസിക്കല്‍ ബട്ടണുകളാണ് നല്‍കിയിട്ടുള്ളത്.ഡ്യുവല്‍ സോണ്‍ ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഓട്ടോ ഹോള്‍ഡ് സൗകര്യമുള്ള ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, എന്‍ജിന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണ്‍ എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു ഫീച്ചറുകള്‍. പനോരമിക് സണ്‍റൂഫും പ്രതീക്ഷിക്കുന്ന ഫീച്ചറുകളിലൊന്നാണ്.
Sports ⏭️




