NEWS
ഇറാനിൽ നിന്ന് യുറേനിയം ഒരു ഗ്രാം പോലും മാറ്റില്ല, അമേരിക്കയുമായി ചർച്ചയ്ക്കില്ല; പാക്ക് ശ്രമങ്ങൾക്ക് തുടക്കത്തിൽ തിരിച്ചടി

ടെഹ്റാൻ ∙ ഇറാൻ–യുഎസ് സമാധാന ശ്രമങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള പാക്ക് ശ്രമങ്ങൾക്ക് തുടക്കത്തിൽതന്നെ തിരിച്ചടി. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇറാനിൽ സന്ദർശനം നടത്തിയ പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനോട് നിലപാട് ആവർത്തിച്ച് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്നാണ് ഇറാന്റെ നിലപാട്. അതേസമയം ആണവ സമ്പുഷ്ടീകരണ പദ്ധതികളെ കുറിച്ചും ചർച്ചയിൽ ഇറാൻ നിലപാട് വ്യക്തമാക്കി.”ഒരു ഗ്രാം സമ്പുഷ്ട യുറേനിയം പോലും ഇറാനിൽ നിന്ന് നീക്കം ചെയ്യില്ല. ഇറാന്റെ എല്ലാ വ്യവസ്ഥകളും അമേരിക്ക പൂർണമായി നിറവേറ്റുന്നതുവരെ ചർച്ചകൾ ഉണ്ടാകില്ലെന്നും” ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി എക്സിൽ കുറിച്ചു.
Fashion ⏭️




