NEWS

എസ്.പിമാർക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് പുതിയ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ഉത്തരവായി. സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥരും അവരെ നിയമിച്ച കേന്ദ്രങ്ങളും താഴെ പറയുന്നവയാണ്: ദിനിൽ ജെ.കെ (എസ്‌.പി, ഇന്റേണൽ സെക്യൂരിറ്റി), സനോജ് ടി.എസ് (ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), ജയരാജ് എൻ.ആർ (പൊലീസ് അക്കാ‌ഡമി), കൃഷ്ണദാസ് വി (ക്രൈംബ്രാഞ്ച്, എറണാകുളം), വിജയൻ ടി.ബി (എസ്‌.പി, ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി), പ്രദീപ് കുമാർ എ (എസ്‌.പി, സ്പെഷ്യൽ സെൽ പി.എച്ച്.ക്യു), സന്തോഷ് കുമാർ ആർ (ശ്രീ പത്മനാഭസ്വാമി ക്ഷേത്രം), അനീഷ് വി (വിജിലൻസ്, കോട്ടയം). ഇവരെക്കൂടാതെ സ്ഥലംമാറ്റം ലഭിച്ച മറ്റ് ഉദ്യോഗസ്ഥർ ഇവരാണ്: ജയകുമാർ ടി.ആർ (സിയാൽ), സജേഷ് വാഴപ്പിള്ളിൽ (ക്രൈംബ്രാഞ്ച്, ഇടുക്കി), അജിത് കുമാർ സി.പി (കെ.എ.പി, കണ്ണൂർ), ആർ ബിനു (എസ്‌.പി, ഇ.ഒ.ഡബ്ല്യു, തിരുവനന്തപുരം).

Sports ⏭️

Read News ⏭️

Back to top button