LIFESTYLE

വീട്ടിലെ എലികളെ തുരത്താൻ ന്യൂസ്‌പേപ്പർ വിദ്യ: ലളിതമായ വഴികൾ ഇതാ


പ്രതീകാത്മക ചിത്രം

വീടുകളിൽ ഏറ്റവും വലിയ ശല്യക്കാരായി മാറാറുള്ളവരാണ് എലികൾ. പ്രത്യേകിച്ച് അടുക്കള ഭാഗത്താണ് ഇവയുടെ അഴിഞ്ഞാട്ടം കൂടുതലായി കാണാറുള്ളത്. വീടിനുള്ളിലെ പലഹാരങ്ങളും ഭക്ഷ്യവസ്തുക്കളും കടിച്ച് നശിപ്പിക്കുകയും പ്ലാസ്റ്റിക് പാത്രങ്ങളും പ്രധാനപ്പെട്ട കടലാസുകളും കരണ്ടുതിന്നുകയുമാണ് ഇവയുടെ രീതി. കൂടാതെ, മാരകമായ പല രോഗങ്ങളും മനുഷ്യരിലേക്ക് പകർത്തുന്നതിനും എലികൾ കാരണമാകുന്നുണ്ട്.

അതുകൊണ്ടുതന്നെ, വീടിനുള്ളിൽ നിന്ന് ഇവയെ എത്രയും വേഗം പുറത്താക്കേണ്ടത് അത്യാവശ്യമാണ്. എലിക്കണികളും രാസവിഷങ്ങളുമാണ് മിക്കവാറും പേർ ഇതിനായി ആശ്രയിക്കുന്നത്. എന്നാൽ അനായാസം ലഭ്യമാകുന്ന ന്യൂസ്‌പേപ്പർ ഉപയോഗിച്ച് വളരെ ഫലപ്രദമായി എലികളെയും പെരുച്ചാഴികളെയും തുരത്താൻ സാധിക്കും. എലികൾക്ക് അങ്ങേയറ്റം പ്രിയപ്പെട്ട ഒന്നാണല്ലോ പേപ്പറുകൾ. പഴയ പത്രം ഉപയോഗിച്ച് എലിശല്യത്തിന് പരിഹാരം കാണുന്നത് എങ്ങനെയെന്ന് താഴെ നൽകുന്നു.

ആദ്യം ഒരു നാഫ്തലിൻ ബോൾ നന്നായി പൊടിച്ചെടുത്ത് ഒരു പാത്രത്തിൽ ഇടുക. ഇതിലേക്ക് അര ടീസ്പൂൺ മൈദപ്പൊടി ചേർക്കണം. തുടർന്ന് അൽപം ഹാർപിക്കും ഡൈല്യൂട്ട് ചെയ്ത ഡിഷ് വാഷ് ലിക്വിഡും ചേർത്ത് ഈ മിശ്രിതം നന്നായി കുഴച്ച് യോജിപ്പിച്ചെടുക്കുക.

ഇനി വശങ്ങളിലായി മുറിച്ചുവെച്ചിരിക്കുന്ന പത്രക്കടലാസുകളിൽ ഈ മിശ്രിതം നന്നായി പുരട്ടുക. ഇതിനു മുകളിലായി അൽപം ശർക്കരപ്പൊടി കൂടി വിതറുന്നത് എലികളെ ആകർഷിക്കാൻ സഹായിക്കും. തയ്യാറാക്കിയ ഈ പത്രക്കഷ്ണങ്ങൾ എലികൾ പതിവായി എത്തുന്ന സ്ഥലങ്ങളിൽ വെച്ചുനൽകിയാൽ മതി. ഇതുവഴി വളരെ വേഗത്തിലും ചെലവില്ലാതെയും എലിശല്യത്തിന് വിട നൽകാം.

Sports ⏭️

Back to top button