NEWS
വെള്ളി വിലയിലെ വൻ തകർച്ച: 2008ലെ പ്രതിസന്ധിയേക്കാൾ രൂക്ഷമായത് എങ്ങനെ?

കൊച്ചി∙ 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഘട്ടത്തേക്കാൾ വലിയ തകർച്ചയിലൂടെയാണ് വെള്ളി ഇപ്പോൾ കടന്നുപോകുന്നത്. ഈ വർഷം ഇതുവരെ 59.15 ശതമാനത്തിന്റെ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയത്. ജനുവരി മാസത്തിൽ ട്രോയ് ഔൺസിന് 121.79 ഡോളർ എന്ന സർവകാല റെക്കോർഡ് ഉയരത്തിൽ വെള്ളിയുടെ വില എത്തിയിരുന്നു. മുൻ വർഷം കണ്ട അസാധാരണമായ വിലക്കയറ്റത്തിന്റെ തുടർച്ചയായിരുന്നു വർഷാരംഭത്തിലും ദൃശ്യമായത്. എന്നാൽ, നിലവിൽ വില ട്രോയ് ഔൺസിന് 49 ഡോളർ എന്ന നിരക്കിലേക്ക് താഴ്ന്നു. ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം ജനുവരി തുടക്കത്തിൽ കിലോഗ്രാമിന് 4.20 ലക്ഷം രൂപ വരെ ഉയർന്ന വിലയാണ് ഇപ്പോൾ 1.96 ലക്ഷം രൂപയിലേക്ക് കൂപ്പുകുത്തിയത്. കഴിഞ്ഞ ദിവസം മാത്രം വിപണിയിൽ 6 ശതമാനത്തിലധികം വിലയിടിവാണ് ഉണ്ടായത്.




