CINEMA

ഡാബ്‌സിക്ക് പത്തുലക്ഷം ഫോളോവേഴ്‌സ്: ആരാധകർക്ക് നന്ദിയറിയിച്ച് താരം

’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം തരംഗമാകുന്നു

കുഞ്ചാക്കോ ബോബനും നിരവധി പുതുമുഖ താരങ്ങളും ഒന്നിക്കുന്ന, ഷിഫിന ബബിൻ പക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’. ഈ സിനിമയിലെ ‘പെരുത്ത് നന്ദി’ എന്ന് തുടങ്ങുന്ന ആദ്യ ഗാനം ഇതിനകം പത്തു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഡാബ്സി ആലപിച്ച ഈ ഗാനം വളരെ കുറഞ്ഞ സമയം കൊണ്ടാണ് സംഗീതപ്രേമികൾ ഹൃദയത്തിലേറ്റിയത്. വിനായക് ശശികുമാർ രചിച്ച വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിബിൻ അശോകാണ്. ഗാനത്തിന്റെ ദൃശ്യാവിഷ്കാരം നിർവഹിച്ചിരിക്കുന്നത് മനു ഹസനാണ്.

ഡോ. അനന്തു പ്രൊഡക്ഷൻസ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ബാനറുകളിൽ ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആൽബി ആന്റണി, അജ്മൽ സാബു എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു. വിവേക് ഹർഷനാണ് ചിത്രസംയോജനം. സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽ കുമാർ. പി.ആർ.ഒ: ആതിര ദിൽജിത്ത്.

Business ⏭️

Back to top button