NEWS
ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാതെ ഇനി നിർമ്മാണപ്രവർത്തനങ്ങളില്ല

പൊതുമരാമത്ത് വകുപ്പിന്റെ വികസന പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുൻപ് പദ്ധതിക്കാവശ്യമായ ഭൂമിയുടെ 80 ശതമാനവും ഏറ്റെടുത്തിരിക്കണമെന്ന് നിയമസഭയിൽ മന്ത്രി പി.കെ ബഷീർ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകാതെ നിർമ്മാണം തുടങ്ങുന്നത് കൊണ്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഭൂമി സൗജന്യമായി വിട്ടുനൽകുന്ന പദ്ധതികൾക്കാകും ഭരണകൂടം പ്രഥമ പരിഗണന നൽകുക. മറ്റ് പദ്ധതികളുടെ കാര്യത്തിൽ, നിശ്ചയിച്ചിട്ടുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പരമാവധി ആറു മാസത്തിനുള്ളിൽ തന്നെ പൂർത്തീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.




