LIFESTYLE

പുതിയ കാലത്തിനനുസരിച്ച് നിർമിച്ച വീട്: ഇത് പ്രവാസിയുടെ സ്വപ്നക്കൂട്;വിഡിയോ


മാവേലിക്കര മാങ്കാംകുഴിയിൽ പ്രവാസിയായ എബ്രഹാമും കുടുംബവും സഫലമാക്കിയ പുതിയ വീടിന്റെ വിശേഷങ്ങൾ കണ്ടുവരാം. 3000 സ്ക്വയർഫീറ്റിൽ ട്രോപ്പിക്കൽ മോഡേൺ ഡിസൈനിലാണ് വീട്. കേരളത്തിന്റെ കാലാവസ്ഥയ്ക്കനുസരിച്ച് മേൽക്കൂര സ്ലോപ് ആയിട്ടാണ് നിർമിച്ചിരിക്കുന്നത്. മുന്നിൽ നിന്നും വശത്തുനിന്നും രണ്ടു വ്യത്യസ്ത പുറംകാഴ്ചകളാണ് വീടിന് ലഭിക്കുന്നത്. മുൻഭാഗത്തായി എംഎസ്സിന്റെ ഗ്രിൽ കൊടുത്തിരിക്കുന്നു. വിൻഡോസ് എല്ലാം യുപിവിസിയിലാണ്. ജിഐയിൽ പില്ലേഴ്സ് നിർമിച്ച് മുകളിൽ റൂഫിങ് ഷീറ്റ് നൽകി താഴെ പിവിസി പാനലിങ്ങും ലൈറ്റ്സും കൊടുത്ത് രണ്ട് കാറുകൾ സുഖമായി പാർക്ക് ചെയ്യാവുന്ന രീതിയിലാണ് കാർപോർച്ച്. ഗേറ്റിൽ നിന്ന് കാർ പോർച്ചിലേക്ക് ഒരു പാത്ത് വേ ഒരുക്കി നാച്ചുറൽ സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസും നടുക്ക് പെബിൾസും കൊടുത്തിരിക്കുന്നു. പരിപാലനം കണക്കിലെടുത്ത് വളരെ മിനിമൽ ആയിട്ടുള്ള ചെടികളാണ് ലാൻഡ്സ്കേപിൽ നൽകിയിരിക്കുന്നത്. സിറ്റ്ഔട്ട്, ഫോർമൽ ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, പാറ്റിയോ സ്പേസ് താഴെ രണ്ട് ബെഡ്റൂംസ് അറ്റാച്ഡ് ബാത്റൂം മുകളിലും രണ്ട് ബെഡ്റൂംസ് അറ്റാച്ഡ് ബാത്റൂം, അപ്പർ ലിവിങ്, ബാൽക്കണി ഇത്രയുമാണ് ഏകദേശം 3000 സ്ക്വയർഫീറ്റിൽ ഒരുക്കിയിട്ടുള്ളത്. ഡബിൾ ഹൈറ്റിലാണ് ലിവിങ്. ഒരു സിംഗിൾ എൽ സീറ്റർ ലോഞ്ചർ സോഫ, ടിവി യൂണിറ്റ് ഇത്രയുമാണ് ഫോർമൽ ലിവിങ്ങിൽ ഉള്ളത്. ഇവിടെ നിന്ന് പ്രവേശിക്കുന്നത് ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലായി ഒരുക്കിയ ബഫർ സ്പേസിലേക്കാണ്. ഒരു സ്ലൈഡിങ് യുപിവിസി ഡോർ തുറന്നാൽ പാറ്റിയോ സ്പേസിലേക്ക് പ്രവേശിക്കാം. ഡബിൾ ഹൈറ്റിലാണ് ഈ സ്പേസ്. വീടിന്റെ സെൻട്രൽ പാർട്ട് എന്ന് പറയുന്നത് ഡൈനിങ് ഹാൾ ആണ്. ഇവിടെ സിക്സ് സീറ്റർ കസ്റ്റമൈസ്ഡ് ഡൈനിങ് ടേബിൾ ഒരുക്കി. ഡൈനിങ്ങിനോട് ചേർന്ന് വാഷ് ഏരിയയും വേർതിരിച്ചു. കിച്ചൻ 10 x10 സൈസിലാണ്. എൻട്രി പോയിന്റിൽ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ വേർതിരിച്ചു. കൗണ്ടറിൽ ക്വാട്സാണ് വിരിച്ചത്. പരമാവധി സ്റ്റോറേജ് കിച്ചനിൽ സജ്ജീകരിച്ചു. മെയിൻ കിച്ചനെക്കാൾ വിശാലമായിട്ടാണ് വർക്കിങ് കിച്ചൻ.


Cinema ⏭️

Back to top button