SPORTS
കിവിക്കൂട്ടിലെ ആദ്യ അങ്കത്തിൽ തകർത്താടി ഇന്ത്യ, ക്രൈസ്റ്റ്ചർച്ചിൽ സഞ്ജു പഞ്ച്! വാലറ്റത്ത് കത്തിക്കയറി നമൻ ധീർ

ക്രൈസ്റ്റ്ചർച്ച് ( ന്യൂസീലൻഡ്) ∙ കിവിക്കൂട്ടിലെ ആദ്യ അങ്കത്തിൽ തകർത്താടി സഞ്ജു സാംസൺ. 4 സിക്സും 8 ഫോറുമടക്കം വെടിക്കെട്ട് ബാറ്റിങ്ങുമായി അർധ സെഞ്ചറി നേടിയ സഞ്ജു സാംസന്റെ (33 പന്തിൽ 67) കരുത്തിൽ ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്കു 4 വിക്കറ്റ് വിജയം. ട്വന്റി20യിൽ ഇന്ത്യ പിന്തുടർന്നു നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് നേടി. ഗ്ലെൻ ഫിലിപ്സിന്റെയും (40 പന്തിൽ 82 നോട്ടൗട്ട്), ഫിൻ അലന്റെയും (24 പന്തിൽ 45) വെടിക്കെട്ട് ബാറ്റിങ്ങാണ് ആതിഥേയർക്കു മികച്ച സ്കോർ നൽകിയത്. എന്നാൽ, സഞ്ജുവിനെ പുറത്താക്കി മിച്ചൽ സാന്റ്നർ ന്യൂസീലൻഡിനു പ്രതീക്ഷ നൽകി. തിലക് വർമയും (6) ഇഷാൻ കിഷനും (1) പെട്ടെന്നു പുറത്തായതോടെ ഇന്ത്യ 4ന് 122 എന്ന നിലയിലായി. തുടർന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യരും അക്ഷർ പട്ടേലും (14 പന്തിൽ 24) ചേർന്നു നടത്തിയ രക്ഷാപ്രവർത്തനം ഫലിച്ചു. 15–ാം ഓവറിൽ സ്കോർ 167ൽ നിൽക്കെ അക്ഷർ പുറത്തായതോടെ മത്സരം ഇരുടീമുകൾക്കും കയ്യെത്തിപ്പിടിക്കാവുന്ന അവസ്ഥയിലായി.
Auto ⏭️




