FASHION
രശ്മികയ്ക്ക് വിജയ് നൽകിയ മോതിരങ്ങൾക്ക് പിന്നിൽ ഒരു കഥയുണ്ട്!

താരവിവാഹങ്ങൾക്കൊപ്പം ആരാധകർ എപ്പോഴും ഉറ്റുനോക്കുന്നത് അവരുടെ ആഭരണങ്ങളിലേക്കും വസ്ത്രധാരണത്തിലേക്കുമാണ്. വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ചയാകുന്നത് രശ്മിക വിരലിൽ അണിഞ്ഞിരിക്കുന്ന ‘എൻഗേജ്മെന്റ് റിംഗ് സ്റ്റാക്ക്’ (Engagement Ring Stack) ആണ്. വിജയ് ദേവരകൊണ്ട പ്രത്യേകം തിരഞ്ഞെടുത്ത മൂന്ന് വേറിട്ട മോതിരങ്ങളാണ് രശ്മിക അണിഞ്ഞിരിക്കുന്നത്.ടോക്ക് ഷോയായ ‘കോഫി വിത്ത് കരൺ’ സീസൺ 9-ൽ ഒരുമിച്ചെത്തിയപ്പോഴാണ് രശ്മികയുടെ ഇടതുകൈ ഉയർത്തിക്കാട്ടി വിജയ് ഈ മൂന്ന് മോതിരങ്ങളെക്കുറിച്ച് വിശദീകരിച്ചത്. തന്റെ മനസ്സിലുള്ള സങ്കൽപ്പങ്ങൾക്കനുസരിച്ച് താൻ തന്നെ തിരഞ്ഞെടുത്തതാണ് ഇതെന്ന് വിജയ് പറഞ്ഞു.ഡയമണ്ട് മോതിരംസ്റ്റാക്കിലെ ആദ്യത്തെ മോതിരം, വിക്ടോറിയൻ ശൈലിയിലുള്ളതാണ്. ജ്വല്ലറി ബ്രാൻഡായ ‘ട്രമ്പറ്റ് ആന്റ് ഹോൺ’ നൽകുന്ന വിവരമനുസരിച്ച്, ഇതിന്റെ മധ്യഭാഗത്തായി അപൂർവ്വമായ ‘ഓൾഡ് മൈൻ-കട്ട്’ വജ്രമാണ് പതിപ്പിച്ചിരിക്കുന്നത്. വിന്റേജ് ഭംഗിയും ആഡംബരവും ഒരുപോലെ സമന്വയിക്കുന്നതാണ് ഈ മോതിരം.ഭാഗ്യ ചിഹ്നംരണ്ടാമത്തെ മോതിരം ലളിതവും അർത്ഥവത്തുമായ ഒരു സ്വർണ്ണ മോതിരമാണ്. നേരിയ ‘V’ ആകൃതിയിൽ വളഞ്ഞ ഡിസൈനാണ് ഇതിനുള്ളത്. ദക്ഷിണേന്ത്യൻ പാരമ്പര്യത്തിൽ നാഗത്താലി അല്ലെങ്കിൽ പാമ്പിൻ പടത്തിന്റെ (Serpent’s hood) മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് ഇത്തരം മോതിരങ്ങൾ. കുടുംബത്തിൽ ഐശ്വര്യവും സംരക്ഷണവും കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് ഇത്തരം പരമ്പരാഗത ഡിസൈനുകൾ അണിയുന്നത്.
Life Style ⏭️




