NEWS

കാത്തിരിപ്പിനൊടുവിൽ അഞ്ജലിയെത്തി, ചേതനയറ്റ്; വിതുമ്പി ജന്മനാട്, അന്ത്യവിശ്രമം ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ


കുണ്ടറ ∙ ജർമനിയിലെ ബോഹുമിൽ തീപിടിത്തത്തിൽ മരിച്ച പെരിനാട് സ്വദേശിനി അഞ്ജലി എസ്. ജോയിയുടെ (27) സംസ്കാരം ഇന്ന് 3ന് ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടത്തും. ഇന്നലെ രാവിലെ 11ന് ഡൽഹിയിൽ കൊണ്ടുവന്ന മൃതദേഹം എയർ ഇന്ത്യയുടെ വിമാനത്തിൽ ഇന്നു പുലർച്ചെ 1.20ന് നെടുമ്പാശേരിയിലും തുടർന്ന് വീട്ടിലേക്കും കൊണ്ടുവരും. ഇന്നു രാവിലെ 11 മുതൽ വീട്ടിൽ പൊതുദർശനം ഉണ്ടാകും. പെരിനാട് ചെമ്മക്കാട് അശ്വിനി നിവാസിൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകളായ അഞ്ജലി കഴിഞ്ഞ ജൂലൈയിലാണ് ജർമനിയിലേക്കു ജോലിക്കായി പോയത്.


Fashion ⏭️

Back to top button