NEWS
‘കളി ചൈനീസ് റോബട്ടിനോട് വേണ്ട, ചാടിവീണ് ഇടിച്ചുതകർക്കും!’ കാർ തകർക്കുന്ന വിഡിയോ പുറത്ത്; സംഭവിക്കാനിരിക്കുന്നതെന്ത്?

സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടുപരിചയിച്ച രംഗങ്ങൾ ഇനി യാഥാർഥ്യത്തിലേക്ക്. സ്പിന്നിങ് കിക്കുകൾ, ആകാശത്ത് കരണം മറിഞ്ഞ്, നാല് മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചാലും ഒരു പോറലുമേൽക്കാതെ എഴുന്നേറ്റു നിൽക്കുന്ന ഒരു റോബട്ട്! അതുമാത്രമല്ല, ഒറ്റക്കൈ കൊണ്ട് ഒരു കാറിന്റെ മുൻഭാഗം പൊക്കിയെടുക്കാനും കാറിന്റെ ഡോറുകളിൽ ഇടിക്കാനും ഇതിന് സാധിക്കും. ചൈനീസ് ടെക് കമ്പനിയായ ‘യൂണിട്രീ’ പുറത്തിറക്കിയ ‘എച്ച്2-എക്സ് കുങ്ഫു ലെജൻഡ് ഗാർഡിയൻ’ (H2-X Kung Fu Legend Guardian) എന്ന ഹ്യുമനോയിഡ് റോബട്ടാണ് ഇപ്പോൾ ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്.മാനുഷിക ശേഷികളെയും കവച്ചുവയ്ക്കുന്ന കായികക്ഷമതയും വഴക്കവും പ്രകടിപ്പിക്കുന്ന ഈ റോബട്ട്, ഭാവിയിലെ റോബട്ടിക്സ് സാങ്കേതികവിദ്യയുടെ വിപ്ലവകരമായ മുന്നേറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്.∙ സാങ്കേതികവിദ്യയുടെ മാജിക്; ഇത് എങ്ങനെ സാധ്യമാകുന്നു? മനുഷ്യനെപ്പോലെ നടക്കാനും ഓടാനും അഭ്യാസപ്രകടനങ്ങൾ നടത്താനും ഒരു യന്ത്രത്തിന് സാധിക്കുന്നത് അത്യാധുനിക ഹാർഡ്വെയറിന്റെയും സോഫ്റ്റ്വെയറിന്റെയും കൃത്യമായ സംയോജനം കൊണ്ടാണ്. റോബട്ടിന്റെ ചലനങ്ങൾ സൃഷ്ടിക്കുന്നത് ശക്തമായ ഇലക്ട്രിക് മോട്ടോറുകളും ആക്ചുവേറ്ററുകളുമാണ്. എന്നാൽ, ആകാശത്ത് കരണം മറിയുമ്പോഴോ അല്ലെങ്കിൽ ഉന്നതിയിൽ നിന്ന് താഴേക്ക് ചാടുമ്പോഴോ വീണുപോകാതെ സ്വയം നിയന്ത്രിക്കാൻ അതിലെ സെൻസറുകളും കൺട്രോൾ സിസ്റ്റങ്ങളും സഹായിക്കുന്നു.
Fashion ⏭️




