SPORTS
വിമർശനങ്ങൾക്കു മറുപടി നൽകാനായി കളിക്കില്ല, പുറത്തുള്ളവർ പറയുന്നത് അറിയില്ല: തകർപ്പൻ ബാറ്റിങ്ങിനു പിന്നാലെ സഞ്ജു

ക്രൈസ്റ്റ്ചർച്ച്∙ സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്കു മറുപടി നൽകാൻ വേണ്ടിയല്ല കളിക്കുന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യ നാലു വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ അർധ സെഞ്ചറി നേടിയ സഞ്ജു, പ്ലേയർ ഓഫ് ദ് മാച്ച് പുരസ്കാരവും വിജയിച്ചു. 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് വിജയ റൺസ് കുറിച്ചത്.‘‘പവർപ്ലേ, മിഡിൽ ഓവറുകൾ, ഡെത്ത് ഓവറുകൾ, ഓരോ സമയത്തും വ്യത്യസ്തമായ രീതിയായിരിക്കും. 170 റൺസ് ചേസ് ചെയ്യുമ്പോൾ മികച്ച തുടക്കം ലഭിച്ചാൽ, പവർപ്ലേയിൽ തന്നെ കളി സ്വന്തമാക്കിക്കഴിഞ്ഞെന്ന് ഉറപ്പാക്കണം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇക്കാര്യം ടീം വിജയകരമായി നടപ്പാക്കുന്നുണ്ട്. എല്ലാ മത്സരങ്ങളിലും അതാണു ചെയ്യാൻ ശ്രമിക്കുന്നത്. ചിലപ്പോൾ കാര്യങ്ങളെല്ലാം നന്നായി പോകും, അല്ലെങ്കിൽ നമ്മൾ ഉദ്ദേശിച്ച പോലെ വരില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യൻ ടീമിന് തുടർച്ചയായി മത്സരങ്ങളുണ്ട്. പക്ഷേ കളിക്കാതെ വിശ്രമിക്കുന്നതിനേക്കാൾ, കളിച്ചുകൊണ്ടിരിക്കാൻ സാധിക്കുന്നതു തന്നെ ഞാൻ ഒരു ഭാഗ്യമായി കരുതുന്നു.’’
Auto ⏭️




