NEWS

അധ്യാപകനും സഹപാഠികളും ചേർന്ന് ജാതി അധിക്ഷേപം: പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി


കോയമ്പത്തൂർ∙ സ്കൂളിൽ ജാതി അധിക്ഷേപത്തെ തുടർന്നു പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി. സംഭവത്തിൽ രണ്ട് അധ്യാപകർക്കും 2 സഹപാഠികൾക്കുമെതിരെ പൊലീസ് കേസെടുത്തു. പീളമേട് എഡി കോളനിയിൽ അശോക് കുമാർ, കൗസല്യ ദമ്പതികളുടെ മകൻ അഖിലൻ (16) ആണു മരിച്ചത്. പ്രധാനാധ്യാപകൻ അരുൺ കുമാർ, ക്ലാസ് അധ്യാപകൻ വിജയകുമാർ, രണ്ടു സഹപാഠികൾ എന്നിവർക്കെതിരെ 3 വകുപ്പുകളിലായി പീളമേട് പൊലീസ് കേസെടുത്തു.അവിനാശി റോഡ് പീളമേടിലെ സർക്കാർ എയ്ഡഡ് സ്കൂളിലെ വിദ്യാർഥിയായിരുന്നു അഖിലൻ. പൂജ അവധി കഴിഞ്ഞ് ബുധൻ രാവിലെ മകൻ സ്കൂളിലേക്കു പോയെന്നും താൻ ഉച്ചയ്ക്കു ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ വീടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും അമ്മ കൗസല്യ നൽകിയ പരാതിയിൽ പറയുന്നു.


Fashion ⏭️

Back to top button