NEWS
ടിബറ്റിനെ നടുക്കിയ ഭൂകമ്പത്തിൽ 18 മരണം; മുന്നൂറോളം വീടുകൾ നശിച്ചു

ബെയ്ജിങ്∙ ടിബറ്റിൽ ഇന്നലെ രാത്രയിലുണ്ടായ ഭൂകമ്പത്തിൽ 18 പേർ മരിച്ചതായി റിപ്പോർട്ട്. 46 പേർക്ക് പരുക്കേറ്റതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സമയം രാത്രി 8.03 ന് ടിബറ്റിൽ റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. വടക്കൻ ടിബറ്റിലെ ജനവാസം കുറഞ്ഞ നഗ്ചു കൗണ്ടിയാണ് പ്രഭവകേന്ദ്രം. ലാസയിൽനിന്ന് 400 കിലോമീറ്റർ അകലെയാണിത്. മൂന്നൂറിലധികം വീടുകൾ തകരുകയോ വിള്ളലുകൾ വീഴുകയോ ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. ശക്തമായ കുലുക്കത്തിന്റെ ആഘാതത്തിൽ സൂപ്പർമാർക്കറ്റിലും ഭക്ഷണശാലകളിലും സാധനങ്ങൾ നിലത്തു വീണു പൊട്ടുന്നതും ആളുകൾ ഓടിമാറുന്നതുമായ നിരവധി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
Fashion ⏭️




