CINEMA

സൂര്യയുടെ സീൻ, സൂപ്പർ വില്ലനായി നസ്ലിന്റെ ഈശ്വരൻ

സൂര്യ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീൻ’ എന്ന ചിത്രത്തിൽ നസ്ലിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ടീസർ പുറത്ത്. ഈശ്വരൻ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് ടീസർ. സൂപ്പർ എൻട്രിയാണ് നസ്ലിന്റെ ഈശ്വരൻ നടത്തുന്നത്. നസ്ലിന്റെ തമിഴ് അരങ്ങേറ്റം ആണ് സീൻ. നസ്രിയ നസിം ആണ് നായിക. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലയാളത്തിന്റെ സുഷിൻ ശ്യാം ആണ് ഈണം. ‘ ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് നി ‌ർമ്മാണം. സഹനിർമ്മാതാവ് ജയശ്രീ ദാമോദൻ. നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പി.ആർ.ഒ: ശബരി.


Business ⏭️

Back to top button