NEWS
കിഫ്ബി കടമെടുപ്പ്; മുൻ മന്ത്രി ബാലഗോപാലിനും ആശങ്ക, മറികടന്ന് മുന്നോട്ട് പോയത് പിണറായി

കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കിഫ്ബി കടമെടുപ്പിൽ മുൻമന്ത്രി കെഎൻ ബാലഗോപാൽ ആശങ്ക പ്രകടപ്പിച്ചിരുന്നതായി റിപ്പോർട്ട്. കടമെടുപ്പ് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിക്കുമെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആശങ്കകൾ മറികടന്നാണ് കഴിഞ്ഞ സർക്കാർ കടമെടുപ്പ് നടപടികളുമായി മുന്നോട്ടുപോയതെന്നാണ് വിവരം. ഇതുസംബന്ധിച്ച് ബാലഗോപാൽ എഴുതിയ ഫയൽ പുറത്തുവന്നു.
മുൻ ധനമന്ത്രി ആശങ്കകൾ അറിയിച്ചിട്ടും മുന്നോട്ട് പോകാൻ തീരുമാനിച്ചത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്നായിരുന്നു വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തൽ. ബാലഗോപാലിന്റെ അഭിപ്രായം വിദഗ്ദ്ധ സമിതി അവരുടെ റിപ്പോർട്ടിന്റെ ഭാഗമാക്കിയിട്ടുണ്ട്.




