NEWS
പൂജ അവധി: മൂന്നാറിൽ വൻതിരക്ക്; റിസോർട്ടുകളിലും ഹോട്ടലുകളിലും മുറികൾ ലഭിക്കാത്ത അവസ്ഥ

മൂന്നാർ ∙ പൂജ അവധികൾ ആരംഭിച്ചതോടെ മൂന്നാറിൽ സഞ്ചാരികളുടെ വൻതിരക്ക്. തിരക്ക് വർധിച്ചതോടെ മൂന്നാർ ടൗണിലും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. കഴിഞ്ഞ രണ്ടു ദിവസമായാണ് മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചത്. തിരക്ക് കാരണം കഴിഞ്ഞ രണ്ടു ദിവസമായി മൂന്നാറിലും പരിസരങ്ങളിലുമുള്ള റിസോർട്ടുകളിലും ഹോട്ടലുകളിലും മുറികൾ ലഭിക്കാത്ത അവസ്ഥയായിരുന്നു. തമിഴ്നാട്, തെലുങ്കാന, കർണാടക സ്വദേശികളും മലയാളികളുമാണ് സന്ദർശകരിലധികവും. തിരക്ക് വർധിച്ചതോടെ മൂന്നാർ ടൗൺ, മാട്ടുപ്പെട്ടി, ഫ്ളവർ ഗാർഡൻ, എക്കോ പോയിന്റ്, കുണ്ടള, ടോപ് സ്റ്റേഷൻ, രാജമല അഞ്ചാംമൈൽ, പഴയ മൂന്നാർ, പള്ളിവാസൽ, ചിത്തിരപുരം, രണ്ടാം മൈൽ എന്നിവിടങ്ങളിൽ മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്ക് മൂലം മൂന്നാർ – ആനച്ചാൽ റോഡിൽ സർവീസ് ബസുകൾ കൂടുതൽ സമയമെടുത്താണ് ഓടിയെത്തുന്നത്.
Fashion ⏭️




