NEWS

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു


കൊച്ചി ∙ കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലയുടെ സ്ഥാപക വൈസ് ചാൻസലറും പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനുമായ ഡോ. പ്രഫ. ബി. മധുസൂദനക്കുറുപ്പ് (71) അന്തരിച്ചു. നെറ്റൂരിലെ സ്വവസതിയായ ജയം ഹൗസിൽ (വീട്ടുനമ്പർ 63, പരുത്തിച്ചുവട്, തണ്ടാശ്ശേരി റോഡ്, നെറ്റൂർ) ഇന്ന് വൈകിട്ട് നാലിന് സംസ്കാരം നടക്കും.നെതർലൻഡ്സിലെ വാഗനിംഗൻ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയിട്ടുള്ള അദ്ദേഹം, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിൽ ഡയറക്ടറായും പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ഗജ്രൗളയിലുള്ള ശ്രീ വെങ്കിടേശ്വര സർവകലാശാലയുടെ വൈസ് ചാൻസലറായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന ഫിഷറീസ് മന്ത്രിയുടെ ഉപദേഷ്ടാവായും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചറിന്റെ ശാസ്ത്ര ഉപദേശക സമിതി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ചെന്നൈയിലെ ഐസിഎ.ആർ. – സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ്‌വാട്ടർ അക്വാകൾച്ചറിന്റെ ഗവേഷണ ഉപദേശക സമിതി ചെയർമാനായും കേരള തീരദേശ പരിപാലന അതോറിറ്റി അംഗമായും സേവനമനുഷ്ഠിച്ചു.


Fashion ⏭️

Back to top button