NEWS
പ്രകാശ് രാജ് പങ്കെടുക്കേണ്ട പരിപാടിയിൽ മൈക്ക് പിടിച്ചെടുക്കാനെത്തി പൊലീസ്; ആവശ്യപ്പെട്ടത് തിരുവനന്തപുരം കോർപറേഷൻ

തിരുവനന്തപുരം ജന്തർ മന്ത്രി സമര പ്രവർത്തകർ മാനവീയം വീഥിയിൽ നടത്തുന്ന സമയപരിപാടികൾ പൊളിക്കാൻ കോർപ്പറേഷൻ ഇടപെടൽ. കോർപ്പറേഷന്റെ അനുമതിയില്ലാതെ മാനവിയും വീഥിയിൽ പരിപാടി നടത്തുന്നത് തടയണമെന്ന് കോർപ്പറേഷൻ നൽകിയതായി സ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു. അനുമതിയില്ലാതെ നടത്തുന്ന പരിപാടിയുടെ മൈക്ക് പിടിച്ചെടുക്കാൻ പൊലീസ് ശ്രമം നടത്തി. എന്നാൽ പരിപാടിയുടെ ഭാഗമായി എത്തിച്ചേർന്ന പൊതുജനങ്ങൾ ഒന്നാകെ പ്രതിഷേധിച്ചതോടെ പൊലീസിന് പിൻ വാങ്ങേണ്ടിവന്നു. ചലച്ചിത്രതാരം പ്രകാശ് രാജ് എത്തിച്ചേരുന്നതിന് മുമ്പായിരുന്നു പൊലീസിനെ ഉപയോഗിച്ച് പരിപാടി അലങ്കോലപ്പെടുത്താൻ ഉള്ള ശ്രമം.പ്രകാശ് രാജ് എത്തിച്ചേരും എന്ന ഉറപ്പ് ലഭിച്ചത് തലേദിവസം വൈകുന്നേരം മാത്രമാണ്. പരിപാടി സംബന്ധിച്ച് രാവിലെതന്നെ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതാണ് എന്നും സമര സംഘാടകർ പറഞ്ഞു.
Fashion ⏭️




