SPORTS
സഞ്ജു– അഭിഷേക് കോംബോ മാറില്ല, വൈഭവ് പുറത്തു തന്നെ, നാലാം ട്വന്റി20യിൽ ടോസ് ഇന്ത്യയ്ക്ക്

ഹൈദരാബാദ്∙ വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്റി20യിൽ ടോസ് ഇന്ത്യയ്ക്ക്. ടോസ് വിജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിനു വിട്ടു. മൂന്നാം ട്വന്റി20യിലെ അതേ പ്ലേയിങ് ഇലവനെ നിലനിർത്തിയാണ് ഇന്ത്യ നാലാം മത്സരത്തിന് ഇറങ്ങുന്നത്. അഭിഷേക് ശർമയും സഞ്ജു സാംസണും ഓപ്പണർമാരാകും. കൗമാര താരം വൈഭവ് സൂര്യവംശി പുറത്തിരിക്കും.ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാന് കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, നമന് ധീർ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേല്, പ്രിന്സ് യാദവ്, മയങ്ക് യാദവ്, അർഷ്ദീപ് സിങ്.
Auto ⏭️




