വള്ളത്തിൽ അഹാനയുടെ എൻട്രി, താരവിവാഹത്തിന്റെ വീഡിയോ പുറത്ത്

കഴിഞ്ഞ ദിവസമായിരുന്നു നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹം. ഇവരുടെ വിവാഹ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നെങ്കിലും വീഡിയോക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോഴിതാ വിവാഹത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അഹാന.
അഹാനയുടെ വിവാഹവേദിയിലേക്കുള്ള എൻട്രിയാണ് വീഡിയോയുടെ പ്രധാന ഹൈലൈറ്റ്. വള്ളത്തിലായിരുന്നു ചുവന്ന പട്ടുസാരി ധരിച്ച് വള്ളത്തിലായിരുന്നു അഹാനയുടെ വരവ്. ഇരുവരുടെയും അടുത്ത സുഹൃത്തു കൂടിയായ ദുൽഖർ സൽമാനാണ് അവതാരകനാ.െത്തിയത് എന്നതും ശ്രദ്ധേയം. അവനും ഞാനും ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ മരവും എന്ന കുറിപ്പോടെയാണ് അഹാന വീഡിയോ പങ്കുവച്ചത്. സ്വപ്നങ്ങളിൽ കണ്ടതുപോലെ തന്ന മനോഹരമായിരുന്നു വിവാഹമെന്നും അഹാന കുറിച്ചു.
വിവാഹത്തിന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്തയ്ക്കും അഹാന നന്ദി അറിയിച്ചു. തോന്നൽ എന്ന തന്റെയും നിമിഷിന്റെയും ആദ്യകുഞ്ഞആയ ഗാനത്തിന്റെ വിവാഹവേർഷനാണ് ചടങ്ങിൽ ഉപയോഗിച്ചതെന്നും അഞ്ച് വർഷം മുമ്പ് ഗാനത്തിന്റെ റഫ് വേർഷൻ കേട്ടപ്പോൾ തന്നെ തങ്ങളുടെ വിവാഹ വീഡിയോയിലെ സംഗീതമായിരിക്കുമെന്ന് തീരുമാനിച്ചിരുന്നുവെന്നും അഹാന പറയുന്നു.
RELATED TOPICS: AHANA KRISHNA, AHANA KRISHNA WEDDING, NIMISH RAVI, NIMISH RAVI MARRIAGE, DULQUER SALMAN
Business ⏭️


