NEWS

പാർക്കിൽ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി; യുകെയിൽ തിരച്ചിൽ വ്യാപകം


ലണ്ടൻ ∙ പേര് വിളിച്ചാലും പ്രതികരിക്കില്ല… ഭാഗികമായി കേൾവിക്കുറവുള്ള, സംസാരശേഷിയില്ലാത്ത മൂന്ന് വയസ്സുകാരൻ നോവ വുഡ്സിനെ കാണാതായിട്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ സഫോക്കിലെ ബ്രാന്തം ഗ്രാമം മുഴുവൻ ആശങ്കയിൽ. കുട്ടിയെ കണ്ടെത്താൻ പൊലീസിനൊപ്പം നൂറുകണക്കിന് നാട്ടുകാരും സന്നദ്ധപ്രവർത്തകരും തിരച്ചിലിൽ അണിനിരന്നു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ബ്രാന്തമിലെ മെറിയം ക്ലോസ് കളിസ്ഥലത്തുനിന്ന് നോവയെ കാണാതായത്. ബന്ധുവിനൊപ്പം കളിസ്ഥലത്ത് എത്തിയ കുട്ടി വേർപെട്ടതിനെ തുടർന്ന് സമീപത്തെ പുതിയ വീടുകളുടെ മേഖലയിലേക്ക് പോകുന്ന ഇടവഴിയിലൂടെ ഓടിപ്പോയെന്നാണ് പൊലീസ് പറയുന്നത്.രാത്രി മുഴുവൻ പ്രത്യേക പരിശീലനം നേടിയ പൊലീസ് ഉദ്യോഗസ്ഥരും നായ്ക്കളും ഉപയോഗിച്ച് തിരച്ചിൽ നടത്തി. നാഷനൽ പൊലീസ് എയർ സർവീസിന്റെ ഹെലികോപ്റ്ററുകളും എച്ച്എം കോസ്റ്റ് ഗാർഡും സഫോക്ക് ഫയർ ആൻഡ് റെസ്ക്യൂ സർവീസും സഫോക്ക് ലോലാൻഡ് സെർച്ച് ആൻഡ് റെസ്ക്യൂ സംഘവും തിരച്ചിലിൽ പങ്കാളികളായി. ബ്രാന്തമിലെ വയലുകൾ, നടപ്പാതകൾ, കുറ്റിക്കാടുകൾ, നദീതീരങ്ങൾ, തോട്ടങ്ങൾ, ഷെഡുകൾ, ഔട്ട്‌ബിൽഡിങ്ങുകൾ തുടങ്ങി കുട്ടിക്ക് ഒളിച്ചിരിക്കാനോ അഭയം തേടാനോ കഴിയുന്ന എല്ലാ സ്ഥലങ്ങളും പരിശോധിക്കുകയാണ്.


Fashion ⏭️

Back to top button