BUSINESS

മലയാളികൾ ഇൻഷുറൻസ് തെരഞ്ഞെടുക്കേണ്ടതെങ്ങനെ? ഹെൽത്ത്, ടേം പ്ലാനുകൾ ലളിതമായി മനസ്സിലാക്കാം; ET സ്മാർട് കോൺക്ലേവ് സെപ്റ്റംബർ 19ന് കൊച്ചിയിൽ


സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അമൂല്യമായ പാഠങ്ങൾ പകർന്നു നൽകുന്ന ‘ET മലയാളം – Power of Wealth Conclave! Smart conversations’, ‘ദി റെനെയ് കൊച്ചി’യിൽ വെച്ച് 2026 സെപ്റ്റംബർ 19, ശനിയാഴ്ച്ച നടക്കും. ഈ ഇവന്റിൽ, ഫിൻസുരക്ഷ ഇൻഷുറൻസ് മാർക്കറ്റിങ് ഡയറക്ടർ സത്യജിത് എസ്. പൈ സെഷൻ അവതരിപ്പിക്കും. ഇൻഷുറൻസ് അഡ്വൈസർ, ഇൻഷുറൻസ് & ഹെൽത്ത് ഇൻഷുറൻസ് സ്പെഷ്യലിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് അദ്ദേഹം.ഹെൽത്ത് & ടേം ഇൻഷുറൻസുമായി ബന്ധപ്പെട്ട് പരിചയ സമ്പന്നനായ വ്യക്തിയാണ് സത്യജിത് എസ്.പൈ . 2018 മുതൽ ഇൻഷുറൻസ് കൺസൾട്ടന്റായി പ്രവർത്തിക്കുന്നു. യോജിച്ച ഇൻഷുറൻസ് കവർ തെരഞ്ഞെടുക്കാൻ വ്യക്തികളെയും, കുടുംബങ്ങളെയും സഹായിക്കുന്ന ‘ഫിൻസുരക്ഷ ഇൻഷുറൻസ് മാർക്കറ്റിങ്’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി അദ്ദേഹം പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്ത്വത്തിൽ പതിനായിരത്തിലധികം ആളുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ ഫിൻസുരക്ഷ ടീമിന് സാധിച്ചിട്ടുണ്ട്.ഇന്നത്തെ കാലത്ത് ടേം ഇൻഷുറൻസ് , ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ വളരെ പ്രധാനമായി മാറുന്നു. കോവിഡ് കാലത്തിന് ശേഷം മലയാളികൾ ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം കൂടുതൽ തിരിച്ചറിഞ്ഞിരിക്കുന്നു. എന്നാൽ ഇപ്പോഴും പലർക്കും യോജിച്ച ഒരു പോളിസി എങ്ങനെ തെരഞ്ഞെടുക്കണം എന്ന വിഷയത്തിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാറുണ്ട്. ഇവിടെയാണ് സത്യജിത് എസ്.പൈ പോലെയുള്ള പ്രൊഫഷണലുകളുടെ മാർഗനിർദ്ദേശങ്ങൾ വഴിവിളക്കുകളായി മാറുന്നത്.സങ്കീർണമായ ഇൻഷുറൻസ് ഫീച്ചറുകൾ സംബന്ധിച്ച് അദ്ദേഹം ലളിതമായ വിശദീകരണങ്ങൾ സെഷനിലൂടെ നൽകും. വിവിധ പോളിസികൾ തമ്മിലുള്ള താരതമ്യത്തിലൂടെ ഇൻഷുറൻസ് എന്ന സുപ്രധാന സാമ്പത്തിക ഇൻസ്ട്രുമെന്റ് സംബന്ധിച്ച ഉൾക്കാഴ്ച്ചകൾ ശ്രോതാക്കൾക്ക് ലഭിക്കും. യോജ്യമായ മെഡിക്കൽ കവറേജ് നേടണ്ടതിന്റെ ആവശ്യകത, ദീർഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക സുരക്ഷ എന്നീ വിഷയങ്ങളും അദ്ദേഹത്തിന്റെ സെഷനിൽ ഉൾപ്പെടുന്നു.സത്യജിത് എസ്.പൈ ഉൾപ്പെടെയുള്ള കേരളത്തിലെ എണ്ണം പറഞ്ഞ സാമ്പത്തിക വിദ​ഗ്ധരുടെ സെഷനുകൾ ഇവന്റിന്റെ ഭാ​ഗമാണ്. ഇവിടെ ലഭിക്കുന്ന അറിവുകൾ കാലങ്ങളോളം സാമ്പത്തിക സുരക്ഷയുമായി ബന്ധപ്പെട്ട് പ്രയോജനപ്പെടുത്താൻ ഏതൊരാൾക്കും സാധിക്കും.ഉടൻ നടക്കാൻ പോകുന്ന ഈ ഇവന്റിൽ ഏതാനും സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. പ്രവേശനം രജിസ്ട്രേഷനിലൂടെ മാത്രം. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സൗജന്യമായി രജിസ്ട്രേഷൻ നടത്താവുന്നതാണ്.ലിങ്ക്: https://docs.google.com/forms/d/1kBggfm0WB9W_yh5xQf_NC2xc4mJ3T3ZeXN_lG6XRdKs/edit


Read News

Back to top button