SPORTS
‘തങ്കം സാർ…’ സഞ്ജു സാംസണിന്റെ അർധ സെഞ്ചറിക്കു പിന്നാലെ ചാരുലതയുടെ പ്രതികരണം

ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിലെ വെടിക്കെട്ട് ബാറ്റിങ്ങിനു പിന്നാലെ സഞ്ജു സാംസണിന്റെ നേട്ടത്തിൽ വൈകാരികമായി പ്രതികരിച്ച് ഭാര്യ ചാരുലത രമേഷ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചാരുലത ‘തങ്കം സർ’ എന്ന ക്യാപ്ഷനാണു നല്‍കിയത്. ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ തുടർച്ചയായി ബാറ്റിങ്ങിൽ പരാജയപ്പെടുന്ന സഞ്ജു, അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ അർധ സെഞ്ചറി നേടിയിരുന്നു. ഓപ്പണറായി ഇറങ്ങിയ മലയാളി താരം 22 പന്തിൽ 57 റൺസടിച്ചു പുറത്തായി.ഇതിനു പിന്നാലെയാണ് ന്യൂഡൽഹിയിൽ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സഞ്ജു ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായത്. അസ്മത്തുല്ല ഒമർസായിയുടെ മൂന്നാം ഓവറിലെ അഞ്ചാം പന്ത് ഡീപ് സ്ക്വയർ ലെഗിലൂടെ ബൗണ്ടറി പായിച്ചാണ് സഞ്ജു ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തിയത്. അസ്മത്തുല്ല ഒമർസായിയുടെ തന്നെ അഞ്ചാം ഓവറിൽ ഒരു സിക്സും മൂന്നു ഫോറുകളും ബൗണ്ടറി കടത്തിയ താരം തൊട്ടടുത്ത ഓവറിലെ അവസാന നാലു പന്തുകളിൽ മുഹമ്മദ് നബിയെ രണ്ടു സിക്സുകളും രണ്ടു ഫോറുകളും തൂക്കി.
Auto ⏭️


