SPORTS

സഞ്ജു ബെഞ്ചിലാകുമോ? പ്ലേയിങ് ഇലവനിൽ മാറ്റം ഉറപ്പ്; പരമ്പര ലക്ഷ്യമിട്ട് രണ്ടാം ട്വന്റി20ക്ക് ഇന്ത്യ ഇറങ്ങുന്നു


ന്യൂഡൽഹി ∙ ആദ്യ ട്വന്റി20യിലെ ആധികാരിക ജയം നൽകിയ ആത്മവിശ്വാസത്തിൽ, അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങും. ആദ്യ മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 156 റൺസ് ലക്ഷ്യം 13.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്താണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിലും ഇതേ പ്രകടനം ആവർത്തിച്ച്, 3 മത്സര പരമ്പര സ്വന്തമാക്കാൻ ഉറപ്പിച്ചാകും ശ്രേയസ് അയ്യരും സംഘവും ഇന്നിറങ്ങുക. ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സോണി ടെൻ ചാനലുകളിലും ഫാൻകോഡ് ആപ്പിലും തത്സമയം.ബോളിങ് നിരയിൽ അഞ്ചാമൻ ആരെന്ന ചോദ്യത്തിനു കൂടി ഈ പരമ്പരയിൽ ഇന്ത്യയ്ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ആദ്യ ട്വന്റി20യിൽ 7 പേരാണ് ഇന്ത്യയ്ക്കായി പന്തെറിഞ്ഞത്. വരുൺ ചക്രവർത്തിക്കു പരുക്കേറ്റ സാഹചര്യത്തിൽ രവി ബിഷ്ണോയിയോ വാഷിങ്ടൻ‌ സുന്ദറോ ടീമിലേക്ക് എത്തുമെന്നതിനാൽ പ്ലേയിങ് ഇലവനിൽ മാറ്റം ഉറപ്പാണ്.  


Auto ⏭️

Back to top button