SPORTS
മടങ്ങിയെത്തി, തിരിച്ചുപോയി; ഇന്ത്യൻ താരത്തിന് വീണ്ടും പരുക്ക്; അഫ്ഗാൻ പരമ്പരയിൽനിന്നു പുറത്ത്

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾനിന്ന് ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തിയെ ഒഴിവാക്കി. ഒന്നാം ട്വന്റി20ക്കിടെ വാരിയെല്ലിനേറ്റ പരുക്കിനെ തുടർന്നാണ് താരത്തെ ടീമിൽനിന്ന് ഒഴിവാക്കിയത്. പിന്നാലെ 19ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിലും വരുണിന് പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് വിവരം. ‘‘ഇതു പുതിയ പരുക്കാണ്. എംആർഐ പരിശോധനയിലാണ് വാരിയെല്ലിന് പരുക്കേറ്റതായി കണ്ടെത്തിയത്. അദ്ദേഹം പരമ്പരയിൽ നിന്ന് പുറത്തായിക്കഴിഞ്ഞു, ഏഷ്യൻ ഗെയിംസിലും കളിക്കാൻ സാധ്യതയില്ല.’’– ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. താരങ്ങൾക്ക് തുടർച്ചയായി പരുക്കേൽക്കുന്ന പശ്ചാത്തലത്തിൽ സെന്റർ ഓഫ് എക്സലൻസിന്റെ നടപടികൾക്കെതിരെ കനത്ത വിമർശനം ഉയരുന്നതിനിടെയാണ് ഈ സംഭവവും.തുടർന്ന് യാഷ് ഠാക്കൂറിനെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിരുന്നു. വരുൺ ചക്രവർത്തിക്ക് പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്നാണ് പരമ്പരയിലെ രണ്ടാം മത്സരം. രവി ബിഷ്ണോയിയോ വാഷിങ്ടൻ സുന്ദറോ വരുണിനു പകരം പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചേക്കും.
Auto ⏭️


