NEWS

‘ദുബായിലെ ബിസിനസിന് വീണയെ സഹായിക്കണം’: റിയാസിനു കുരുക്കായി അടുപ്പക്കാരുടെ മൊഴികൾ; വാട്സാപ് ചാറ്റുകൾ പുറത്ത്


തിരുവനന്തപുരം ∙ പി.എ.മുഹമ്മദ് റിയാസുമായി അടുപ്പമുള്ളവർ ഇ.ഡിക്കു കഴിഞ്ഞ മാസം 18നു നൽകിയ മൊഴികളാണ് റിയാസിനും വീണയ്ക്കും കുരുക്കാകുന്നത്. ഇവ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് കഴിഞ്ഞ ദിവസം റിയാസ് ആരോപിച്ചിരുന്നു. മൊഴികൾ ഇങ്ങനെ:∙ കെ.വാരിസ്: ‘‘2024 ജൂൺ, ജൂലൈയിൽ റിയാസിന്റെ നിർദേശപ്രകാരം ചിലയാളുകൾ എന്റെ ഓഫിസിൽ പണമെത്തിച്ചു. ഹവാല ഏജന്റായ സുബൈർ കരുവംപൊയിൽ വഴി ഇത് ദുബായിലുള്ള വി.പി.ഫൈജാസിനു ഞാൻ അയച്ചു. 2024 ജൂലൈയിൽ 4 തവണയും 2025 ജൂലൈയിൽ ഒരുതവണയുമായി ഹവാല ഇടപാടിലൂടെ 1.2 കോടി അയച്ചു.’’∙ എം.നന്ദുലാൽ: ‘‘2024 ഏപ്രിൽ 19നു ജിയോ കമ്പനിയുടെ സിം എന്റെ പേരിലെടുത്തു. വീണ ദുബായിക്കു പോകുന്നതിന് കുറച്ചു ദിവസങ്ങൾ മുൻപായിരുന്നു ഇത്. സിം റിയാസിനു കൈമാറി. വീണയും റിയാസും മേയിൽ നടത്തിയ ദുബായ് യാത്രയിൽ ഈ സിം ഉപയോഗിച്ചു’’.


Fashion ⏭️

Back to top button