മാരി സെൽവരാജിന്റെ മാകാളി അനിഷ്മയുടെ അമ്മയായി സ്വാസിക

മാരി സെൽവരാജ് നിർമ്മിക്കുന്ന മാകാളി എന്ന ചിത്രത്തിൽ അമീറും മലയാള താരങ്ങളായ സ്വാസികയും അനിഷ്മ അനിൽകുമാറും പ്രധാന വേഷത്തിൽ എത്തുന്നു. അമീറും അനിഷ്മയും അച്ഛനും മകളുമായി എത്തുന്ന ചിത്രം നവാഗതനായ എസ്.സി. അരവിന്ദ് സംവിധാനം ചെയ്യുന്നു. അനിഷ്മയുടെ അമ്മ വേഷം ആണ് സ്വാസിക അവതരിപ്പിക്കുന്നത്.
ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് ജസ്റ്റിൻ പ്രഭാകരൻ ആണ് ഈണം. മാരി സെൽവരാജിന്റെ നിരവധി ചിത്രങ്ങളിൽ അരവിന്ദ് പ്രവർത്തിച്ചിട്ടുണ്ട്.സംവിധായകൻ കൂടിയായ അമീറിന്റെ വേറിട്ട കഥാപാത്രം ആയിരിക്കും മാ കാളിയിലേത്. ലബ്ബർ, പന്ത്, നൂറുസ്വാമി എന്നീ തമിഴ് ചിത്രങ്ങളിൽ സമീപകാലത്ത് അസാദ്ധ്യമായി തിളങ്ങിയ താരം ആണ് സ്വാസിക.അതേസമയം തമിഴകത്ത്
മിനിമം ഗ്യാരന്റി നായികയായി മലയാളത്തിന്റെ അനിഷ്മ മാറി. സിറൈ, യൂത്ത്, മോദരാത്രി എന്നീ ചിത്രങ്ങളിലൂടെ ഹാട്രിക് നേടിയിരിക്കുകയാണ് അനിഷ്മ.
അഭിനയരംഗത്തു തുടക്കം കുറിക്കുന്ന നായികയെ സംബന്ധിച്ച് കരിയറിൽ ഇത് വലിയ തിളക്കം ആണ്.ആന്റണി വർഗീസ് പ്രധാന വേഷത്തിൽ എത്തിയ പൂവൻ സിനിമയിൽ ആണ് അനിഷ്മ ആദ്യമായി അഭിനയിക്കുന്നത്.
പിന്നാലെ െഎ ആം കാതലനിൽ നസ്ലിന്റെ നായികയായി. ബേസിൽ ജോസഫിന്റെ നായികയായി മരണമാസ്സ് ആണ് മൂന്നാമത്തെ സിനിമ.
Business ⏭️


