NEWS

വിനായക ചതുർഥി: കാസര്‍കോട് ജില്ലയില്‍ നാളെ അവധി


കാസര്‍കോട്∙ വിനായക ചതുര്‍ഥി പ്രമാണിച്ച് കാസര്‍കോട് ജില്ലയില്‍ നാളെ (തിങ്കൾ) അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  അവധി ബാധകമാണ്. എന്നാല്‍ നാളെ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു.അവധിയുടെ സാഹചര്യത്തിൽ ജില്ലയിലെ കെഎസ്ഇബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്നും ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതല്ലെന്നും ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാനാകുമെന്നും വൈദ്യുതി തടസ്സം ഒഴിവാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതാണെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.


Fashion ⏭️

Back to top button