NEWS
ആഗോള സംഘർഷങ്ങൾ അവസാനിപ്പിക്കണം, ധാതുക്കളെ രാഷ്ട്രീയ ആയുധമാക്കരുത്; ബ്രിക്സിന് സമാപനം

ന്യൂഡൽഹി ∙ ആഗോള സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന ആഹ്വാനത്തോടെ ബ്രിക്സ് ഉച്ചകോടിക്ക് സമാപനം. സംഘർഷങ്ങൾ സാധാരണക്കാരുടെ ജീവിതം ദുഷ്ക്കരമാക്കുന്നുവെന്ന് ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമിപ്പിച്ചു. നിർണായക ധാതുക്കളെ രാഷ്ട്രീയ ആയുധമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സ് അംഗരാജ്യങ്ങൾക്കു പുറമേ 10 പങ്കാളിത്ത രാജ്യങ്ങളിലെ പ്രതിനിധികളുമാണു രണ്ടാം ദിവസം ഉച്ചകോടിയിൽ പങ്കെടുത്തത്.പകർച്ചവ്യാധി പ്രതിരോധത്തിനു ബ്രിക്സ് അംഗരാജ്യങ്ങൾക്കിടയിൽ പൊതുമുന്നറിയിപ്പ് സംവിധാനം കൊണ്ടുവരാൻ ഉച്ചകോടിയിൽ ധാരണയായിട്ടുണ്ട്. ചെറുകിട ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ പോർട്ടൽ സ്ഥാപിക്കും. ബ്രിക്സ് രാജ്യങ്ങളിലെ മികച്ച ഗതാഗത മാതൃകകൾ മറ്റ് രാജ്യങ്ങൾക്ക് സ്വീകരിക്കുന്നതിനായി ബ്രിക്സ് അർബൻ മൊബിലിറ്റി ഹബ് യാഥാർഥ്യമാക്കും.
Fashion ⏭️


