NEWS

ഒരാഴ്ച 10 കിലോ എംഡിഎംഎ വിൽക്കും, ലാഭം കോടികൾ; നഴ്സിങ് വിദ്യാർഥിയും സുഹൃത്തും അറസ്റ്റിൽ


പന്തീരാങ്കാവ് (കോഴിക്കോട്) ∙ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിലെ തുടരന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർഥിയെയും ഡൽഹിയിൽനിന്ന് പൊലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി പി. സൂര്യ (23) എന്നിവരെയാണ് അന്വേഷണ സംഘം നോയിഡയിൽ നിന്നും പിടികൂടിയത്.മേയ് ഒൻപതിന് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ട കാറിൽനിന്നാണ് എംഎഡിഎംഎ പിടികൂടിയത്. മലപ്പുറം സ്വദേശികളായ പള്ളിക്കൽ ബസാർ ചാലിൽ കടവത്ത് വീട്ടിൽ മുഹമ്മദ് അർശലാൽ (25), ചേലേമ്പ്ര മേലേതൊടി വീട്ടിൽ ആദിൽഷാ (20), ഐക്കരപ്പടി കുറിയേടം അമ്പായത്തിങ്ങൽ വീട്ടിൽ മുഹമ്മദ് ഫർഹാൻ (22) എന്നിവരെ അറസ്റ്റ് ചെയ്തു.മലപ്പുറം ജില്ലയിൽ കഴിഞ്ഞ മാസം പിടികൂടിയ 13 കിലോ എംഡിഎംഎ ഇവരാണ് കൊടുത്തു വിട്ടതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് കോടിയിൽപരം രൂപയുടെ ഇടപാടുകൾ നടത്തിയതായി വ്യക്തമായിട്ടുണ്ട്. അജ്മലിന് മലപ്പുറത്തും കേസുകൾ നിലവിലുണ്ട്.


Fashion ⏭️

Back to top button