LIFESTYLE

മെട്രോ നഗരങ്ങളിൽ വീടുകളോ ഫ്ലാറ്റുകളോ വാങ്ങുന്നത് ലാഭകരമാണോ? അനുഭവം പങ്കുവച്ച് യുവതി


തിരക്കേറിയ തെരുവുകൾ, ആകാശത്തോളം ഉയരുന്ന കൂറ്റൻ അപ്പാർട്മെന്റുകൾ, അത്യാധുനിക സൗകര്യങ്ങൾ… പലർക്കും മെട്രോ നഗരങ്ങളിലെ ജീവിതം ആകർഷകമായി തോന്നാം. എന്നാൽ, ആഡംബരത്തിന്റെ ഈ തിളക്കത്തിന് പിന്നിൽ നഷ്ടപ്പെടുന്ന അടിസ്ഥാന ആവശ്യങ്ങളും സമാധാനവുമാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ പ്രധാന ചർച്ച. വൃത്തിയായ ചുറ്റുപാടുകളും ശക്തമായ സാമൂഹിക പിന്തുണയും ഉയർന്ന ജീവിതനിലവാരവും ഗ്രാമങ്ങളിൽ ലഭിക്കുമെന്നിരിക്കെ, നാം എന്തിനാണ് കോൺക്രീറ്റ് കൂരകളിലെ അടച്ചിട്ട മുറികളിലേക്ക് ഒതുങ്ങുന്നത് എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി.ആകാശഗോപുരങ്ങളിലെ ‘ഗുണനിലവാരമില്ലാത്ത’ ജീവിതംതാൻ താമസിക്കുന്ന കെട്ടിടസമുച്ചയത്തിന്റെ ബാൽക്കണിയിൽ നിന്ന് ചുറ്റുമുള്ള കൂറ്റൻ കെട്ടിടങ്ങളുടെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടാണ് ദീക്ഷ ഗുപ്ത എന്ന യുവതി ഇൻസ്റ്റഗ്രാമിൽ ഈ ചോദ്യം ഉന്നയിക്കുന്നത്. മെട്രോ നഗരങ്ങളിൽ വിലകൂടിയ വീടുകളോ ഫ്ലാറ്റുകളോ വാങ്ങുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമാണോ എന്ന് അവർ ചോദിക്കുന്നു.‘എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം സമുച്ചയങ്ങളിലും മെട്രോ നഗരങ്ങളിലും താമസിക്കാൻ തിരഞ്ഞെടുക്കുന്നത്? ഇവിടെ നിങ്ങൾക്ക് ശുദ്ധമായ വായുവോ കുടിവെള്ളമോ ലഭിക്കുന്നില്ല. നിങ്ങൾ കുടിക്കുന്നത് ആർഒ വഴി ശുദ്ധീകരിച്ച വെള്ളമാണ്. ഒരിക്കൽ ഗ്രാമത്തിലെ വെള്ളം കുടിച്ചുനോക്കൂ, അതിന്റെ രുചിയിലും ഗുണങ്ങളിലും ഉള്ള വ്യത്യാസം നിങ്ങൾക്ക് മനസ്സിലാകും’, യുവതി വിഡിയോയിൽ വ്യക്തമാക്കി.കുളിക്കാൻ പോലും ശുദ്ധമായ വെള്ളം ലഭിക്കാത്ത നഗരങ്ങളിൽ, താമസക്കാർക്കിടയിൽ മുടികൊഴിച്ചിലും മറ്റ് ആരോഗ്യപ്രശ്നങ്ങളും പതിവാകുന്ന കാര്യവും യുവതി ചൂണ്ടിക്കാട്ടി. ‘അപ്പോൾ പറയൂ, ഇവിടെ താമസിക്കുന്നതുകൊണ്ട് എന്താണ് യഥാർഥത്തിൽ പ്രയോജനം?’ ‘എല്ലാവരും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു’


Cinema ⏭️

Back to top button