NEWS
വീട്ടിലേക്ക് വരും വഴി പാടവരമ്പത്തു വച്ച് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ചമ്പക്കുളം ∙ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരിച്ചത്. വീട്ടിലേക്കുവരും വഴി പാടവരമ്പത്തു വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് അണലിയുടെ കടിയേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴം വൈകിട്ട് മരിച്ചു. മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് 5നു വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച 2.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ. പുതുക്കരി പത്തിൽ കൊച്ചുതെളിയിൽ കുടുംബാംഗമാണ്. ഭർത്താവ്: ടി.ജെ. ജോസഫ് (ജോളി തിരുനിലം). മക്കൾ : ബ്ലസ്റ്റൺ, ബ്ലെസ്സി, ബ്ലെസ്റ്റിൻ.
Fashion ⏭️


