AUTO

ബലേനോയ്ക്ക് പിന്നാലെ ടൊയോട്ട ഗ്ലാൻസ ഫെയ്സ്‌ലിഫ്റ്റ്; ഒക്ടോബർ 14ന് വിപണിയിൽ


ബലേനോ മാറിയാൽ ഗ്ലാൻസയും മാറണ്ടേ.. മാരുതി സുസുക്കി ബലേനോയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസയുടെ ഫെയ്സ്‌ലിഫ്റ്റ് മോഡൽ ഒക്ടോബർ 14 അവതരിപ്പിക്കും. പുതിയ ബലേനോയിൽ നൽകിയിരിക്കുന്ന ഫീച്ചറുകൾ ഗ്ലാൻസയിലും പ്രതീക്ഷിക്കാം. ദീപാവലി സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഗ്ലാൻസ ലോഞ്ച്.പുതിയ എൻജിൻ വരുന്നുഗ്ലാൻസ ഫെയ്സ് ലിഫ്റ്റ് മോഡലിൽ വരുന്ന പ്രധാന മാറ്റം 3–സിലിണ്ടർ പെട്രോൾ എൻജിൻ ആയിരിക്കും. നിലവിൽ കെ12എൻ 1.2 ലീറ്റർ 4–സിലിണ്ടർ പെട്രോൾ എൻജിനാണ് ഉള്ളത്. പുതിയ ബലേനോയിൽ Z12E 1.2 ലീറ്റർ 3–സിലിണ്ടർ നാചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനാണുള്ളത്. കൂടിയ പവർ 83 എച്ച്പി. ടോർക്ക് 112 എൻഎം. 5–സ്പീഡ് മാന്വൽ, എഎംടി ഗിയർ ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഉണ്ട്. 70 എച്ച്പി കരുത്തുള്ള സിഎൻജി വേരിയന്റും ബലേനോയിൽ ലഭ്യമാണ്. ഇവയെല്ലാം ഗ്ലാൻസയിലും പ്രതീക്ഷിക്കാം.എക്സ്റ്റീരിയർഇന്റീരിയർക്യാബിൻ ഡിസൈനിൽ മാറ്റങ്ങൾ ഉണ്ടാകില്ലെങ്കിലും പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി നവീകരിച്ച ഇന്റീരിയർ ആകും ഗ്ലാൻസയിൽ. പ്രധാന ഫീച്ചർ ലെവൽ 2 അഡാസ് ഗ്ലൻസയുടെ ടോപ് വേരിയന്റിൽ പ്രതീക്ഷിക്കാം. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോമ്‍ ചാർജിങ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നീ ഫീച്ചറുകളും പ്രതീക്ഷിക്കാം.


Sports ⏭️

Back to top button