BUSINESS

UPI: അക്കൗണ്ടില്‍ അറിയാതെ പണം വന്നാല്‍ ബാങ്കുകള്‍ക്ക് മുഴുവന്‍ തുകയും മരവിപ്പിക്കാനാകില്ല; പ്രധാന നിയമങ്ങളും അവകാശങ്ങളും


Bank Account Freeze: അക്കൗണ്ടിലേക്ക് അപരിചിതരില്‍ നിന്ന് അപ്രതീക്ഷിതമായി പണമെത്തുകയും, തൊട്ടുപിന്നാലെ അത് തിരികെ അയക്കാന്‍ ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ വരികയും ചെയ്താല്‍ നിങ്ങള്‍ ജാഗ്രത പാലിക്കണം. ഇത് ‘യുപിഐ റീഫണ്ട് തട്ടിപ്പിന്റെ’ (UPI Refund Scam) ഭാഗമാകാം. ഇത്തരം വ്യാജ പരാതികളുടെ പേരില്‍ ഉപഭോക്താവിന്റെ മുഴുവന്‍ ബാങ്ക് അക്കൗണ്ടും മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അവകാശമില്ലെന്നും, തര്‍ക്കത്തിലുള്ള തുക മാത്രമേ തടഞ്ഞുവെക്കാവൂ എന്നും വ്യക്തമാക്കുന്ന നിര്‍ണായക വിധി കേരള ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. യുപിഐ ഉപയോഗിക്കുന്ന ഏതൊരു ഉപയോക്താവും മനസിലാക്കിയിരിക്കേണ്ട വസ്തുതകളാണ് ഇനി പറയുന്നത്.പണം തിരിച്ചയക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍അപരിചിതര്‍ ഫോണ്‍ വിളിച്ചോ, സന്ദേശമയച്ചോ ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ നിങ്ങളുടെ യുപിഐ ആപ്പ് വഴി പണം തിരികെ അയക്കരുത്. ഇതൊരു സൈബര്‍ തട്ടിപ്പാകാനുള്ള (Refund Scam) സാധ്യത വളരെ കൂടുതലാണ്. പണം അബദ്ധത്തില്‍ അയച്ചതാണെന്ന് അവകാശപ്പെടുന്നവരോട് അവരുടെ ബാങ്കിനെ സമീപിച്ച് ഔദ്യോഗിക നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുക.അപ്രതീക്ഷിതമായി എത്തിയ തുകയെക്കുറിച്ച് നിങ്ങളുടെ ബാങ്കിനെ അറിയിക്കുക എന്നതും വളരെ പ്രധാനമാണ്. ഔദ്യോഗികമായി പണം തിരിച്ചയക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ബാങ്കിനെ അറിയിക്കുക. പണം ആവശ്യപ്പെട്ട് വന്ന കോളുകള്‍, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ എന്നിവയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വയ്ക്കുന്നത് നല്ലതാണ്.വ്യാജ സൈബര്‍ പരാതി കാണിച്ച് പണം തട്ടാന്‍ ശ്രമിച്ചാല്‍ ഭയപ്പെടരുത്. വ്യക്തിപരമായ ഒത്തുതീര്‍പ്പുകള്‍ക്ക് മുതിരാതെ ബാങ്ക് അല്ലെങ്കില്‍ പോലീസ് സംവിധാനം വഴി മാത്രം കാര്യങ്ങള്‍ പരിഹരിക്കുക.നിയമങ്ങളും ഉപഭോക്താക്കളുടെ അവകാശങ്ങളുംഇത്തരം കേസുകളില്‍ ബാങ്കുകള്‍ക്ക് ഉപഭോക്താവിന്റെ അക്കൗണ്ട് പൂര്‍ണ്ണമായി മരവിപ്പിക്കാന്‍ അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. തര്‍ക്കത്തിലുള്ള തുക മാത്രമേ ബാങ്കുകള്‍ക്ക് തടഞ്ഞുവെക്കാന്‍ കഴിയൂ. അക്കൗണ്ടിലെ ബാക്കിയുള്ള തുക ഉപയോഗിക്കാന്‍ ഉപഭോക്താവിന് പൂര്‍ണ്ണ അവകാശമുണ്ട്. മുഴുവന്‍ അക്കൗണ്ടും മരവിപ്പിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.ഇനി ബാങ്കുകള്‍ അക്കൗണ്ട് പൂര്‍ണ്ണമായി മരവിപ്പിച്ചാല്‍, അക്കൗണ്ട് ഉള്ള ശാഖ സന്ദര്‍ശിച്ച് നിങ്ങള്‍ തട്ടിപ്പിന് ഇരയായതാണെന്നും, ഹൈക്കോടതി ഉത്തരവ് പ്രകാരം അക്കൗണ്ട് ഭാഗികമായി അണ്‍ഫ്രീസ് ചെയ്യണമെന്നും അപേക്ഷ നല്‍കാം. അക്കൗണ്ട് ഫ്രീസ് ആയത് സൈബര്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരമാണെങ്കില്‍, തൊട്ടടുത്ത സൈബര്‍ സെല്ലിലോ, 1930 എന്ന ഹെല്‍പ്പ് ലൈനിലോ ബന്ധപ്പെട്ട് കാര്യങ്ങള്‍ വ്യക്തമാക്കാവുന്നതാണ്.


Read News

Back to top button