SPORTS

പാക്കിസ്ഥാൻ ക്യാപ്റ്റനു പിന്നാലെ മറ്റൊരു താരത്തിനെതിരെയും കടുത്ത ശിക്ഷ, വൻ തുക പിഴ, കാരണം ഇതാണ്


ദുബായ്∙ വനിതാ ഏഷ്യാകപ്പ് മത്സരത്തിനിടയില്‍ ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പാക്കിസ്ഥാൻ താരം ഗുൽ ഫെറോസയ്ക്കെതിരെ നടപടിയെടുത്ത് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ഷെഫാലി വർമയെ പുറത്താക്കിയപ്പോൾ പ്രകോപനപരമായ ആംഗ്യം കാണിച്ചതിന് പാക്ക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്കെതിരെ പിഴയും ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തിയതിനു പിന്നാലെയാണ് ഗുൽ ഫെറോസയ്ക്കെതിരായ നടപടി. ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ അംപയറുടെ തീരുമാനത്തെ എതിർത്തതിനാണ് പാക്ക് താരത്തെ ഐസിസി ശിക്ഷിച്ചത്. താരം മാച്ച് ഫീയുടെ 10 ശതമാനം പിഴയായി അടയ്ക്കേണ്ടിവരും. കൂടാതെ ഒരു ഡിമെറിറ്റ് പോയിന്റും ഫെറോസയ്ക്കെതിരെ ചുമത്തും.സെമി ഫൈനലിൽ ശ്രീലങ്കയാണ് പാക്കിസ്ഥാന്റെ എതിരാളികൾ. ഇന്ത്യയും പാക്കിസ്ഥാനും സെമി ഫൈനല്‍ ജയിച്ചാൽ കലാശപ്പോരിൽ‍ വീണ്ടും ഇരു ടീമുകളും ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിൽ നേർക്കുനേർ വന്നപ്പോൾ ഇന്ത്യ ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. പാക്കിസ്ഥാനെ 55 റണ്‍സിൽ പുറത്താക്കിയ ഇന്ത്യ, മറുപടി ബാറ്റിങ്ങിൽ 8.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു.


Auto ⏭️

Back to top button