LIFESTYLE
ഊർജ സ്വാതന്ത്ര്യത്തിലേക്ക് മലയാളികളുടെ വിശ്വസ്തമായ ചുവടുവയ്പ്പ്: പുരപ്പുറ സൗരോർജത്തിൽ ചരിത്രം കുറിച്ച് ടാറ്റാ പവർ സോളർ റൂഫ്

കാലത്തിനൊത്ത് മാറാനും പുതിയ സാധ്യതകൾ ആദ്യം പരീക്ഷിക്കാനും മലയാളികൾ എന്നും മുന്നിലാണ്. ജീവിതശൈലിയിലും സാങ്കേതികവിദ്യയിലും ഏറ്റവും സ്മാർട്ട് ഓപ്ഷനുകൾ തന്നെ മലയാളി തിരഞ്ഞെടുക്കും. ഊർജ ഉപഭോഗത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. സൗരോർജത്തെ വൈദ്യുതിയാക്കി, സുസ്ഥിരവും ലാഭകരവുമായ മാറ്റത്തിലേക്ക് കേരളം മുൻപേ ചുവടുവച്ചു കഴിഞ്ഞു.പുരപ്പുറ സൗരോർജ ഉത്പാദനത്തിൽ രാജ്യത്തിന് മാതൃകയാകുന്ന യാത്രയാണ് കേരളത്തിന്റേത്. വൈദ്യുതി ബില്ല് കുത്തനെ കൂടുന്ന സാഹചര്യത്തിൽ ദീർഘകാല പരിഹാരം എന്ന നിലയിൽ കൂടുതൽ കുടുംബങ്ങൾ ഇപ്പോൾ പുരപ്പുറ സൗരോർജ സംവിധാനങ്ങളിലേക്ക് തിരിയുകയാണ്. ഈ വലിയ മാറ്റത്തിൽ 12 വർഷങ്ങളായി മലയാളികൾക്കൊപ്പം സഞ്ചരിക്കുകയാണ് ഇന്ത്യയിലെ നമ്പർവൺ റൂഫ് ടോപ്പ് സോളർ ദാതാക്കളായ ടാറ്റാ പവർ സോളർ റൂഫ്.സംസ്ഥാനത്ത് ഇതിനോടകം 61000-ത്തോളം വീടുകളിൽ ടാറ്റ പവർ സോളർ റൂഫ് സ്ഥാപിച്ചു കഴിഞ്ഞു. ഇവയെല്ലാം ചേർത്ത് ആകെ സ്ഥാപിത ശേഷി 273 MWp പിന്നിടുകയും ചെയ്തിട്ടുണ്ട്. രാജ്യത്താകെയുള്ള കണക്കെടുത്താൽ ടാറ്റാ പവർ സോളർ റൂഫ് ഇതിനകം 5 ലക്ഷത്തിലധികം പൂരപ്പുറ സൗരോർജ ഇൻസ്റ്റലേഷനുകൾ സാധ്യമാക്കിയിട്ടുണ്ട്. ആകെ റൂഫ്ടോപ്പ് സോളർ കപ്പാസിറ്റി കണക്കിലെടുത്താൽ അത് 5.3 GWp ക്ക് മുകളിലുമാണ്.കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും അംഗീകൃത ചാനൽ പങ്കാളി ശൃംഖലയുടെ സഹകരണത്തോടെയാണ് പുരപ്പുറ സൗരോർജ ഇൻസ്റ്റലേഷനുകൾ ടാറ്റാ പവർ സാധ്യമാക്കുന്നത്. വെറുതെ സോളർ പാനലുകൾ സ്ഥാപിക്കുന്നതിൽ തീരുന്നതല്ല സേവനങ്ങൾ. റൂഫ് ടോപ് സോളർ ഒരു ദീർഘകാല നിക്ഷേപമാണ്. അതിനാൽ സോളർ സംവിധാനത്തിന്റെ ഗുണനിലവാരം പോലെ തന്നെ ഇൻസ്റ്റലേഷൻ സമയത്തും അതിനുശേഷമുള്ള സേവനങ്ങളും ഏറ്റവും മികച്ചതാവണം. കേരളത്തിലെ അംഗീകൃത ചാനൽ പങ്കാളികൾ വഴി ഇക്കാര്യം ടാറ്റാ പവർ സോളർ റൂഫ് ഉറപ്പാക്കുന്നു. ഇൻസ്റ്റലേഷന് മുന്നോടിയായി ഉപഭോക്താക്കൾക്ക് വിദഗ്ധ കൺസൾട്ടേഷൻ ലഭിക്കും. ഏറ്റവും പ്രൊഫഷണലായ രീതിയിൽ തന്നെ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ശേഷം ചാനൽ പങ്കാളികൾ വഴി ഓരോ ഉപഭോക്താക്കൾക്കും വീടിന് അടുത്തുതന്നെ വില്പനാനന്തര സേവനങ്ങൾ ലഭിക്കുന്നതിനാൽ ഓരോ കുടുംബങ്ങളുടെയും സൗരോർജത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പവും ആശങ്കകളില്ലാത്തതുമാകുന്നു.ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് ഏതു കാര്യത്തിലും മുൻഗണന നൽകിക്കൊണ്ടുള്ള സമീപനമാണ് കേരളത്തിനകത്തും പുറത്തുമായി പതിനായിരക്കണക്കിന് കുടുംബങ്ങളുടെ വിശ്വസ്ത സൗരോർജ ബ്രാൻഡായി ടാറ്റ പവർ സോളർ റൂഫിനെ മാറ്റിയത്. സോളർ മോഡ്യൂളുകൾക്ക് 25 വർഷത്തെ വാറണ്ടി, ചുരുങ്ങിയത് അഞ്ചുവർഷത്തേക്കുള്ള സിസ്റ്റം വാറണ്ടി, രാജ്യത്താകമാനം 700ൽ പരം നഗരങ്ങളിലായി 250 നു മുകളിൽ സർവീസ് സെന്ററുകൾ എന്നിവയും ടാറ്റ പവർ ഒരുക്കിയിട്ടുണ്ട്. അതിനൊപ്പം ടാറ്റ ബ്രാൻഡിന്റെ വിശ്വാസ്യതയും എൻജിനീയറിങ് വൈദഗ്‌ധ്യവും സൗരോർജ രംഗത്തെ ദീർഘകാല പരിചയസമ്പത്തും ചേരുമ്പോൾ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനാനുഭവം ലഭിക്കുന്നു.ടാറ്റ പവർ സോളാർ റൂഫ് സ്ഥാപിക്കുന്നതിലെ നേട്ടങ്ങൾ നിരവധിയാണ്. വൈദ്യുതി ബിൽ കുത്തനെ കുറയ്ക്കാം എന്നതാണ് ഒന്നാമത്തെ കാര്യം. സ്വന്തം വീട്ടിൽ തന്നെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാൽ ഗ്രിഡിൽ നിന്നുള്ള വൈദ്യുതിയിലുള്ള ആശ്രിതത്വം ഗണ്യമായി കുറയും. പവർ കട്ടിന്റെ ടെൻഷനില്ലാതെ സ്വസ്ഥമായിരിക്കാൻ ബാക്കപ്പ് പവർ ലഭ്യമാകുന്നു. അതോടൊപ്പം വീടിന്റെ പ്രോപ്പർട്ടി വാല്യൂ വർധിക്കുന്നതിനും സൗരോർജ ഇൻസ്റ്റലേഷൻ സഹായകമാകാം. ഏറ്റവും പ്രധാനമായി സൂര്യപ്രകാശത്തെ ആശ്രയിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലൂടെ കേരളത്തിന് കൂടുതൽ സുസ്ഥിരമായ ശുദ്ധ ഊർജ ഭാവി ഒരുക്കുന്നതിലും ഓരോ ഉപഭോക്താക്കളും പങ്കാളിയാകുന്നു.
Cinema ⏭️


