AUTO

ചെസ് ബോർഡിൽ നിന്ന് റോഡിലേക്ക് ‘സ്ട്രൈക്ക് ടു’ ജാവയുടെ ഓൾ സ്റ്റാർസ് 42 ബോബർ എത്തി


ചെസ് ബോർഡിലെ ഓരോ നീക്കവും പോലെ റോഡിലെ ഓരോ യാത്രയും സ്വന്തം തീരുമാനങ്ങളുടേതാകണമെന്ന ആശയവുമായി ജാവയുടെ ഓൾ സ്റ്റാർസ് ശ്രേണിയിലേക്ക് 42 ബോബർ കൂടി. ഗ്ലോബൽ ചെസ് ലീഗ് 2026 വേദിയിൽ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് പുതിയ ജാവ ഓൾ സ്റ്റാർസ് 42 ബോബർ അവതരിപ്പിച്ചത്. ഓൾ സ്റ്റാർസ് ശ്രേണിയിലെ ‘സ്ട്രൈക്ക് ടു’ എന്ന നിലയിലാണ് പുതിയ മോഡലിന്റെ വരവ്.പുതിയ രൂപത്തിൽ 42 ബോബർപുതിയ ഓൾ സ്റ്റാർസ് പതിപ്പിൽ 42 ബോബറിന്റെ അടിസ്ഥാന ഡിസൈനിൽ വലിയ മാറ്റങ്ങളില്ല. എന്നാൽ പുതിയ നിറങ്ങൾ, ചെക്കേഡ് ഗ്രാഫിക്സ്, ഓൾ സ്റ്റാർസ് ഇൻസിഗ്‌നിയ എന്നിവയിലൂടെ കൂടുതൽ വ്യക്തിത്വ സ്വഭാവമുള്ള ഡിസൈനാണ് നൽകിയിരിക്കുന്നത്. ഇതിൽ ശ്രദ്ധേയമായ നിറമാണ് ഓൾ സ്റ്റാർസ് സിൽവർ നൈറ്റ്. മോട്ടോർസൈക്കിൾ ലോകത്തും ചെസ് ലോകത്തും ഒരുപോലെ പരിചിതമായ ചെക്കേഡ് പാറ്റേണിൽനിന്നാണ് ഈ നിറത്തിന് പ്രചോദനം. അതേസമയം, കൂടുതൽ ‘സ്റ്റീൽത്ത്’ ലുക്കിനായി ഓൾ സ്റ്റാർസ് ഷാഡോ ബ്ലാക്ക് പതിപ്പും എത്തുന്നു. മാറ്റ് ബ്ലാക്ക് ഫിനിഷാണ് പ്രധാന ആകർഷണം. ഫാക്ടറി പ്രൊഡക്ഷൻ മോഡലിനേക്കാൾ ഒരു കസ്റ്റം ബിൽഡറുടെ വർക്ക്‌ഷോപ്പിൽനിന്ന് പുറത്തിറങ്ങിയ ബൈക്കിന്റെ ഭാവമാണ് ഈ പതിപ്പിന് നൽകുന്നത്.ചെസ് പോലെ സ്വന്തം നീക്കംഗ്ലോബൽ ചെസ് ലീഗ് വേദിയിൽ 42 ബോബറിന്റെ അവതരണം തികച്ചും യാദൃച്ഛികമല്ല. ചെസ്സിൽ ഒരേ നിയമങ്ങൾക്കുള്ളിൽ കളിക്കുമ്പോഴും ഓരോ താരവും സ്വന്തം തന്ത്രവും നീക്കവുമാണ് സ്വീകരിക്കുന്നത്. ജാവ ഓൾ സ്റ്റാർസ് മുന്നോട്ടുവയ്ക്കുന്ന ആശയവും ഇതുതന്നെ—പൊതുവായ മൂല്യങ്ങൾക്കൊപ്പം സ്വന്തം വ്യക്തിത്വവും നിലനിർത്തുക.‘ക്യാരക്ടർ, കണ്ടക്ട്, കറേജ്’ എന്ന മൂല്യങ്ങളാണ് ജാവ ഓൾ സ്റ്റാർസിന്റെ അടിസ്ഥാനം. മറ്റുള്ളവരെ അനുകരിക്കാതെ സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്ന റൈഡർമാരെയാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്.


Sports ⏭️

Back to top button