AUTO

ജനപ്രിയമായ ഓൾഡ്സ്കൂൾ ലുക്കിൽ ഹിമാലയൻ 440 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്


റോയൽ എൻഫീൽഡ് പുതിയ ഹിമാലയൻ 440 ഇന്ത്യയിൽ പുറത്തിറക്കി. 2.29 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ഇത് വിപണിയിൽ എത്തുന്നത്. സ്ക്രാം 440 -ക്ക് ശേഷം ബ്രാൻഡിന്റെ 440 പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന രണ്ടാമത്തെ ബൈക്കാണിത്. കൂടാതെ ഏറ്റവും രസകരമായ ഹൈലൈറ്റ് കുറച്ചു നാളുകൾക്ക് മുമ്പ് നിർത്തലാക്കിയ ഹിമാലയൻ 411 -ന്റെ അതേ കരുത്തുറ്റതും ജനപ്രിയവുമായ ഡിസൈൻ തന്നെയാണ് പുതിയ ഹിമാലയൻ നിലനിർത്തുന്നത് എന്നതാണ്. മൂന്ന് നിറങ്ങളിൽ ഹിമാലയൻ 440 ലഭ്യമാണ്.സ്ക്രാം 440 -യെ അപേക്ഷിച്ച്, സസ്പെൻഷൻ ട്രാവൽ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്, മുന്നിൽ 200 mm പിന്നിൽ 180 mm എന്നിവയുടെ മാറ്റമാണ് വരുന്നത്. സ്‌ക്രാം 440 -ക്ക് 190 mm ഫ്രണ്ട്, 180 mm റിയർ സസ്പെൻഷൻ ട്രാവലാണ് വരുന്നത്.ഹിമാലയൻ 440 -യുടെ ഗ്രൗണ്ട് ക്ലിയറൻസ് 220 mm ആണ്, ഇത് സ്‌ക്രാം 440 -യുടെ 200 mm നെക്കാൾ കൂടുതലാണ്. ബൈക്കിന് 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ സ്‌പോക്ക് വീൽ സജ്ജീകരണമാണ് ലഭിക്കുന്നത്, അതോടൊപ്പം 300 mm ഫ്രണ്ട്, 240 mm റിയർ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. മികച്ച ബ്രേക്കിംഗ് പെർഫോമെൻസിനായി ബ്രേക്ക് കാലിപ്പറുകൾ വലിയ പിസ്റ്റണുകൾ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്ന് റോയൽ എൻഫീൽഡ് വ്യക്തമാക്കി. ഡ്യുവൽ-ചാനൽ ABS ഉം ഓഫ്-റോഡിൽ മികച്ച കൺട്രോളിനായി പിന്നിൽ സ്വിച്ചബിൾ ABS ഉം ബൈക്കിലുണ്ട്.ഇന്ത്യൻ വിപണിയിലുള്ള മറ്റ് എൻട്രി ലെവൽ അഡ്വഞ്ചർ ബൈക്കുകളായ സുസുക്കി V-സ്ട്രോം 250, യെസ്ഡി അഡ്വഞ്ചർ എന്നിവയുമായി ഈ ബൈക്ക് മത്സരിക്കും.


Sports ⏭️

Back to top button