AUTO
‘മമ്മാസ് ബീസ്റ്റ്’; ജീപ്പ് റാംഗ്ലർ റൂബിക്കോൺ സ്വന്തമാക്കി സണ്ണി ലിയോൺ

പുതിയ വാഹനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് ബോളിവുഡ് താരം സണ്ണി ലിയോൺ. ‘മമ്മാസ് ബീസ്റ്റ്’ എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ താരം തന്റെ പുതിയ വാഹനത്തെ വിശേഷിപ്പിച്ചത്. അമേരിക്കയിലെ ടെക്സസിൽ ഉപയോഗിക്കാനാണ് വാഹനം സ്വന്തമാക്കിയത്.ഇന്ത്യയിൽ ജീപ്പ് റാംഗ്ലർ റൂബിക്കോണിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 72.30 ലക്ഷം രൂപ മുതലാണ്. ഇതുകൂടാതെ മസെരാട്ടി ക്വാട്രോപോർട്ടെ, ബിഎംഡബ്ല്യു 7 സീരീസ്, ഔഡി എ5, എംജി ഗ്ലോസ്റ്റർ തുടങ്ങിയ ആഡംബര വാഹനങ്ങളുടെ നീണ്ട നിര തന്നെ ഇന്ത്യയിലും അമേരിക്കയിലുമായി സണ്ണി ലിയോണിക്കുണ്ട്.
Sports ⏭️




