CINEMA

സുരേഷ് കൃഷ്ണയുടെ ബൈജു പടമായി ! , ബെത്‌ലഹേമിലെ സാത്തുക്കുട്ടി പ്രണയത്തിന് 70 ലക്ഷം കാഴ്ചക്കാർ

ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലെ ഷോർട് ഫിലിം സോൾമേറ്റ്സ് ഒരു സാത്തുക്കുടി പ്രണയം യുട്യൂബിൽ 70 ലക്ഷത്തിലധികം കാഴ്ചക്കാരുമായി സ്ട്രീമിംഗ് തുടരുന്നു. ഷോർട് ഫിലിമിൽ സിനിമയിലെ കഥാപാത്രമായ സുരേഷ് കൃഷ്ണയുടെ ബൈജുവിനെ ചുമരിൽ മാലയിടിച്ച് കാണാം.

ചില സീനുകൾ സിനിമയുടെ ഷൂട്ട് കഴിഞ്ഞശേഷം എടുത്തതാണ്. ബെത്‌ലഹേം കുടുംബ യൂണിറ്റിൽ സംഗീത് പ്രതാപിന്റെ കഥാപാത്രമായ ജോയൽ ഡേവിസ് സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ആയാണ് ഇത് പുറത്തിറങ്ങിയത്. നിവിൻപോളിയുടെ ജസ്റ്റിൻ ഡേവിസാണ് ഷോർട്ട് ഫിലിം നിർമ്മിച്ചത്. തിയേറ്ററിൽ ഷോർട്ട് ഫിലിം രംഗങ്ങൾ കണ്ട് കാണികൾ ചിരിച്ചുമറിയുകയാണ്. പരസ്യ രൂപേണയാണ് സംവിധായകൻ ഗിരീഷ് എം.ഡി. ഒരുക്കിയിരിക്കുന്നത്.അതേസമയം റിലീസ് ചെയ്ത് 13 ദിനം പിന്നിടുമ്പോൾ ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ആഗോള കളക്ഷൻ 223.50 കോടി കടന്നു.


Business ⏭️

Back to top button