NEWS

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നാളെ അഞ്ച് മണിക്കൂർ വിമാന സർവീസുകൾ നിർത്തിവയ്ക്കും


ദുബായ് /തിരുവനന്തപുരം∙ ചരിത്രപ്രസിദ്ധമായ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആറാട്ടുത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നാളെ ( 20) അഞ്ചു മണിക്കൂർ വിമാന സർവീസുകൾ നിർത്തിവയ്ക്കും. ചൊവ്വാഴ്ച വൈകീട്ട് 4 മുതൽ രാത്രി 9 വരെയാണ് സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നത്. യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ വിമാന സമയങ്ങളിൽ മാറ്റമുണ്ടോയെന്ന് പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് വിഗ്രഹം എഴുന്നള്ളിച്ച് ശംഖുംമുഖം കടപ്പുറത്തേക്ക് കൊണ്ടുപോകുന്നത് വിമാനത്താവളത്തിന്റെ റൺവേയിലൂടെയാണ്. തിരുവിതാംകൂർ രാജകുടുംബകാലം മുതൽ തുടർന്നുപോരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തിന്റെ ഭാഗമായാണ് വർഷത്തിൽ രണ്ടുതവണ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുന്നത്. 1932-ൽ വിമാനത്താവളം സ്ഥാപിതമായതിനുശേഷവും മാനേജ്മെന്റ് മാറിയെങ്കിലും ഈ പാരമ്പര്യം മുടങ്ങാതെ തുടരുന്നുണ്ട്.


Fashion ⏭️

Back to top button