BUSINESS

NSE IPO: സ്വന്തം പ്ലാറ്റ്ഫോമിൽ സെൽഫ് ട്രേഡ് ചെയ്യാൻ എൻ.എസ്.ഇക്ക് സാധിക്കില്ലെന്ന് ബി.എസ്.ഇ ചെയർമാൻ, കാരണം സെബി റെഗുലേഷൻസ്


നിക്ഷേപകർ ആവേശത്തോടെ കാത്തിരിക്കുന്ന ഐ.പി.ഒ ആണ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റേത് (NSE). എന്നാൽ സ്വന്തം പ്ലാറ്റ്ഫോമിൽ അതായത്, എൻ.എസ്.ഇയിൽ ലിസ്റ്റ് ചെയ്യാൻ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരികൾക്ക് സാധിക്കില്ല. ബി.എസ്.ഇ മാനേജിങ് ഡയറക്ടർ & സി.ഇ.ഒ സുന്ദരം രാമമൂർത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.സ്വന്തം എക്സ്ചേഞ്ചിൽ സെൽഫ് ട്രേഡിങ് നടത്താൻ എൻ. എസ്.ഇക്ക് നിലവിലെ റെ​ഗുലേറ്ററി ചട്ടക്കൂടുകൾ പ്രകാരം സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2017 വർഷത്തിൽ സ്വന്തം എക്സ്ചേഞ്ചിൽ ട്രേഡിങ് നടത്താൻ ബി.എസ്.ഇ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞുബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്തതിന് ശേഷം ‘Permitted to Trade’ എന്ന കാറ്റ​ഗറിയിൽ ഉൾപ്പെട്ട് എൻ.എസ്.ഇ സ്വന്തം എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. ഇത്തരമൊരു നീക്കം ബി.എസ്.ഇയുടെ നടപ്പ് സാമ്പത്തികവർഷത്തെ വരുമാനത്തിൽ പരിമിതമായ ആഘാതം മാത്രമേ സൃഷ്ടിക്കുകയുള്ളൂവെന്ന് പി.എൽ ക്യാപിറ്റൽ വിലയിരുത്തുന്നു.എൻ.എസ്.ഇ സ്വന്തം എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യുകയും, ബി.എസ്.ഇയുടെ ക്യാഷ് മാർക്കറ്റ് ഷെയർ മെച്ചപ്പെടാതിരിക്കുകയും ചെയ്താൽ ബി.എസ്.ഇയുടെ വരുമാനത്തിൽ ഏകദേശം 1-2% കുറവ് മാത്രമേ ഉണ്ടാകുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.അതേ സമയം, സ്വന്തം പ്ലാറ്റ്ഫോമിൽ ട്രേഡ് ചെയ്യണമെന്ന പ്രൊപ്പോസൽ എൻ.എസ്.ഇയുടെ ഭാ​ഗത്ത് നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ അടുത്തിടെ പറഞ്ഞിരുന്നു. ഇത്തരമൊരു പ്രൊപ്പോസൽ വരികയാണെങ്കിൽ അത് തങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.സെപ്റ്റംബർ മാസത്തോടെ തന്നെ പ്രാഥമിക ഓഹരി വിൽപ്പന എൻ.എസ്.ഇ ആരംഭിച്ചേക്കുമെന്നാണ് കരുതുന്നത്. വിപണി റിപ്പോർട്ടുകൾ പ്രകാരം, എൻ.എസ്.ഇയുടെ ഐ.പി.ഒ തുക ഏകദേശം 30,000 കോടി രൂപയോളം വരും. ഇൻസ്റ്റിറ്റ്യൂഷനുകളുടെയും, റീടെയിൽ നിക്ഷേപകരുടെയും ഭാ​ഗത്ത് നിന്ന് വലിയ സബ്സ്ക്രിപ്ഷൻ ഈ ഐ.പി.ഒയ്ക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. ജിയോയുടേത് അടക്കം നിരവധി ഐ.പി.ഒകളാണ് സെപ്റ്റംബർ മാസത്തിൽ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നതോടെ നാളുകളായി വിപണിയിലേക്ക് ചുവടു വെക്കാൻ നാളുകളായി കാത്തിരുന്ന കമ്പനികൾ കൂട്ടത്തോടെ പ്രാഥമിക ഓഹരി വില്പനകളുമായി എത്തുന്ന കാഴ്ച്ചയാണ് നിലവിലേത്.Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Read News

Back to top button